ട്രംപിന്‍റെ മണ്ടത്തരം തിരുത്തി ലോകാരോഗ്യ സംഘടന

 

file image

World

ട്രംപിന്‍റെ മണ്ടത്തരം തിരുത്തി ലോകാരോഗ്യ സംഘടന

ഗർഭകാലത്ത് പാരസെറ്റാമോൾ കഴിക്കുന്നത് കുട്ടികൾക്ക് ഓട്ടിസം ബാധിക്കുന്നതിന് കാരണമാവുമെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവന

Namitha Mohanan

വാഷിങ്ടൺ: ഗർഭകാലത്ത് പാരസെറ്റാമോൾ ഗുളിക കഴിക്കുന്നത് കുട്ടികൾക്ക് ഓട്ടിസം ബാധിക്കുന്നതിന് കാരണമാവുമെന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപിന്‍റെ വാദം തള്ളി ലോകാരോഗ്യ സംഘടന. പാരസെറ്റാമോളും ഓട്ടിസവുമായി ബന്ധമുണ്ടെന്നത് തികച്ചും വാസ്തവവിരുദ്ധമായ പ്രസ്താവനയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നതും ഓട്ടിസവും തമ്മിലുള്ള ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകൾക്ക് ഇപ്പോഴും പൊരുത്തക്കേടുകളുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് താരിക് ജഷാരെവിച്ച് ജനീവയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകില്ലെന്ന് നമുക്കറിയാം. വാക്സിനുകൾ ജീവൻ രക്ഷിക്കാനുള്ളതാണ്. ഇത് ശാസ്ത്രം തെളിയിച്ച ഒന്നാണ്, ഇത്തരം കാര്യങ്ങളിൽ വാസ്തവ വിരുദ്ധമായ പരാമർശങ്ങൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിക്കാലത്തെ വാക്സിൻ ഉപയോഗവും ഗർഭിണിയായിരിക്കുമ്പോൾ സ്ത്രീകൾ കഴിക്കുന്ന വേദനസംഹാരി പാരസെറ്റമോളും ഓട്ടിസവുമായി ബന്ധിട്ടിരിക്കുന്നുവെന്നായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പരാമർശം.

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരേ ബോധ്യപ്പെടുത്താൻ പ്രചാരണം നടത്താൻ ഹൈക്കോടതിയുടെ കർശന നിർദേശം

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ തത്ക്കാലം നടപടിയില്ല; എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടില്ല

ഗവർണർക്ക് സുപ്രീംകോടതിയുടെ വിമർശനം; ജസ്റ്റിസ് ദുലിയയുടെ ശുപാർശ വെറും കടലാസ് കഷ്ണം അല്ലെന്ന് കോടതി

ഡിസംബറിൽ പുടിൻ ഇന്ത‍്യയിലെത്തും

ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ, മൂന്ന് പ്രതികളെ വെറുതെ വിട്ടു