ഇറാനെതിരേ യൂറോപ്യൻ യൂണിയൻ

 
World

ഇറാനെതിരേ യൂറോപ്യൻ യൂണിയൻ

അഞ്ച് ഇറാനിയൻ ജഡ്ജിമാർക്കടക്കം ഉപരോധമേർപ്പെടുത്തി

Reena Varghese

ബ്രസൽസ്: ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ചും വിവരങ്ങൾ മറച്ചു വെക്കാൻ ഭരണകൂടത്തെ സഹായിച്ചതിനും അഞ്ച് ഇറാനിയൻ ജഡ്ജിമാർക്കും പ്രമുഖ സൈബർ സംഘത്തിന്‍റെ തലവനും എതിരേ ഉപരോധം ഏർപ്പെടുത്തിയതായി യൂറോപ്യൻ യൂണിയൻ.

ഇറാനിലെ ആഷിയാനെ എന്ന സൈബർ ഗ്രൂപ്പിന്‍റെ സ്ഥാപകനായ നിമ സ്വാലിഹിക്കെതിരേയാണ് ഉപരോധം. ഇയാൾ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സുമായും യൂറോപ്യൻ യൂണിയൻ പട്ടികയിലുള്ള സൈബർ പൊലീസുമായും അടുത്ത ബന്ധം പുലർത്തുന്നതായും യൂറോപ്യൻ യൂണിയൻ കൗൺസിൽ അറിയിച്ചു.

എന്നാൽ പുതിയതായി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ചു ജഡ്ജിമാരുടെ പേരുകൾ യൂറോപ്യൻ യൂണിയൻ പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല. ടെഹ്റാൻ ആഭ്യന്തര അടിച്ചമർത്തലുകൾ ശക്തമാക്കുമ്പോൾ അതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് യൂറോപ്യൻ യൂണിയൻ തുടരുമെന്ന് വിദേശകാര്യ മേധാവി കാജ കല്ലാസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.

ഇതുവരെ 269 വ്യക്തികൾക്കും 53 സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമെതിരേയാണ് യൂറോപ്യൻ യൂണിയൻ ഇറാൻ വിഷയത്തിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം