‘യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ’ പശ്ചിമേഷ്യയിലേയ്ക്ക്

 
World

‘യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ’ പശ്ചിമേഷ്യയിലേയ്ക്ക്

നിയമനം ‘യുഎസ്എസ് അബ്രഹാം ലിങ്കണി’ന് പകരം

Reena Varghese

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചിമേഷ്യയിലേയ്ക്ക് യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ’ എത്തിച്ചേർന്നതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്‍റ്കോം) സ്ഥിരീകരിച്ചു. ദീർഘകാലമായി മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ‘യുഎസ്എസ് അബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനിക്കപ്പലിന് പകരമായാണ് യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടണിന്‍റെ പശ്ചിമേഷ്യയിലെ നിയമനം

ഇറാൻ യുദ്ധത്തെ തുടർന്ന് കടലിൽ നിശ്ചിത സമയത്തിലും കൂടുതൽ തുടരേണ്ടി വന്നതാണ് അബ്രഹാം ലിങ്കണിലെ സൈനികരുടെ മാനസികാരോഗ്യത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിച്ചത്. കപ്പലിലെ ഒരു നാവികൻ കടലിൽ വീണ സംഭവവും, ജീവനക്കാരുടെ മോശം മാനസികാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടുകളും ജനപ്രതിനിധികൾക്കിടയിലും സൈനികരുടെ കുടുംബങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

നേരത്തെ നിശ്ചയിച്ച കപ്പലുകളുടെ മാറ്റത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 5 ന് വിയറ്റ്‌നാമിലെ സന്ദർശനത്തിന് ശേഷമാണ് ജോർജ്ജ് വാഷിംഗ്ടൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

പുതിയ നീക്കത്തോടെ പസിഫിക് മേഖലയിൽ നിലവിൽ അമേരിക്കയ്ക്ക് വിമാനവാഹിനിക്കപ്പലുകളുടെ സാന്നിധ്യം ഇല്ലാത്ത അവസ്ഥയാണുള്ളത്.

തമിഴ്നാട്ടിൽ എംഎൽഎമാർക്കുള്ള ‘സൗജന്യ കാർ’ പദ്ധതി വിവാദത്തിൽ; വിജയ് സർക്കാരിന്‍റെ നീക്കം തള്ളി ഡിഎംകെ

'സൂര‍്യമാനസത്തിലെ പുട്ടുറുമീസിന്‍റെ അമ്മ'; പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു

പെല്ലറ്റ് ഗൺ വെടിവയ്പ്പ്; ഡൽഹി പൊലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധിയുടെ ധർണ

കുണ്ടന്നൂർ ബൈപ്പാസ്: അങ്കമാലിയിൽ ഭൂമിയുടെ ന്യായവില കുറച്ചുവെന്ന് പരാതി

വിദേശ പിച്ചുകളിൽ സച്ചിനേക്കാൾ മികച്ചത് കോലിയെന്ന് ഡിവില്ലിയേഴ്സ്; കഞ്ചാവ് വലി നിർത്തൂവെന്ന് മുൻ ഇന്ത‍്യൻ താരം