Special Story

മദ്യരഹിതജീവിതത്തിന്‍റെ വാർഷികം: സ്വന്തം ഫോട്ടൊയുള്ള പോസ്റ്ററൊട്ടിച്ച് ആഘോഷമാക്കി മനോഹരൻ

മുപ്പത്തിരണ്ടു വർഷത്തെ മദ്യപാനശീലം കഴിഞ്ഞവർഷം ഫെബ്രുവരി അവസാനമാണ് മനോഹരൻ നിർത്തിയത്

ചെങ്കൽപേട്ട്: ആഘോഷിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ട്. ആഘോഷവേളകൾ സന്തോഷകരമാക്കാൻ അൽപ്പം വീഞ്ഞാൽ ബോധത്തെ തെളിയിക്കുന്നവരുമുണ്ട്. അൽപാൽപ്പമായി അകത്തു ചെന്നു ബോധം നഷ്ടപ്പെടുന്നവരും ധാരാളം. എന്നാൽ മദ്യപാനം നിർത്തിയതിന്‍റെ വാർഷികം എങ്ങനെയായിരിക്കും ആഘോഷിക്കുക. പതിവ് ആഘോഷവഴികളിലൂടെ ആടിക്കുഴഞ്ഞു സഞ്ചരിക്കാനാവില്ലല്ലോ. അതുകൊണ്ടു തന്നെ തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശി ഡി. മനോഹരൻ തന്‍റെ മദ്യരഹിതജീവിതത്തിന്‍റെ ഒന്നാം വാർഷികം വ്യത്യസ്തമായാണ് ആഘോഷിച്ചത്.

മദ്യപാനത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളും, സ്വന്തം ഫോട്ടൊയും പതിപ്പിച്ചുള്ള പോസ്റ്റർ നാടെങ്ങും ‌ഒട്ടിച്ചാണു മനോഹരൻ വാർഷികം മനോഹരമാക്കിയത്. മുപ്പത്തിരണ്ടു വർഷത്തെ മദ്യപാനശീലം കഴിഞ്ഞവർഷം ഫെബ്രുവരി അവസാനമാണ് മനോഹരൻ നിർത്തിയത്. ദിവസവും 400 രൂപ വരെ മദ്യത്തിനായി ചെലവഴിച്ചിരുന്നു.

ഒരിക്കലും സാധിക്കില്ലെന്നു കരുതിയതാണ് ഒരു വർഷം കൊണ്ടു സാധ്യമാണെന്നു തെളിയിച്ചത്. അതിനാൽത്തന്നെ അതു നാട്ടുകാരെ അറിയിക്കണമെന്നു തോന്നി, പോസ്റ്റർ പിറന്നതിനു പിന്നിലെ കഥ മനോഹരൻ പറയുന്നു. ആരോഗ്യം മെച്ചപ്പെട്ടു, വ്യക്തിപരമായ ബന്ധങ്ങൾ ശക്തമായി... മദ്യരഹിത ജീവിതത്തിന്‍റെ ഗുണങ്ങൾ മനോഹരൻ എണ്ണിപ്പറയുകയാണ്.

''ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റമോൾ കഴിക്കുന്നു, വ്യാജനാണോ എന്നറിയില്ല'', നിയമസ‍ഭയിൽ ജനീഷ് കുമാർ

''ഞാൻ നിങ്ങളുടെ മന്ത്രിയല്ല'', സഹായം ചോദിച്ച സ്ത്രീയോട് സുരേഷ് ഗോപി

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു

ലാഭം വാഗ്ദാനം ചെയ്ത് ഷെയർ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 25 കോടി; പ്രതി അറസ്റ്റിൽ

അതൃപ്തി പരസ്യമാക്കി പന്തളം രാജകുടുംബം; ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല