Special Story

ആദ്യചിത്രമായ അന്യരുടെ ഭൂമിയിൽ ഒരുമിച്ചഭിനയിച്ചു: മാമുക്കോയയുടെ ഓർമകളുമായി നിലമ്പൂർ മണി

നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയിൽ മൂന്നു പുതുമുഖങ്ങൾക്കാണ് അവസരമൊരുങ്ങിയത്. മാമുക്കോയ, വി. എം. വിനു, നിലമ്പൂർ മണി. പിന്നീടങ്ങോട്ട് സിനിമാഭിനയത്തിന്‍റെ വഴികളിലൂടെ തന്നെ മാമുക്കോയ തുടർന്നു. അറിയപ്പെടുന്ന സംവിധായകനായി വി. എം വിനുവും മാറി. നിലമ്പൂർ മണി നാടകത്തിന്‍റെ ലോകത്തായിരുന്നു. സംസ്ഥാന സർക്കാരിന്‍റെ മികച്ച നാടകനടനുള്ള പുരസ്കാരം ഉൾപ്പടെയുള്ള അംഗീകാരങ്ങൾ നിലമ്പൂർ മണി നേടി. സിനിമയിൽ മാമുക്കോയക്കൊപ്പമുള്ള ആദ്യ അഭിനയത്തിന്‍റെ ഓർമകൾ നിലമ്പൂർ മണി പങ്കുവയ്ക്കുന്നു.

കല്ലായിലെ ഒരു മരമില്ലിൽ അളവുകാരനായി മാമുക്കോയയും, ചെറിയ മരത്തടികൾ രഹസ്യമായി കളവുമുതലായി വാങ്ങുന്നയാളായി നിലമ്പൂർ മണിയും. അതായിരുന്നു കഥാപാത്രങ്ങളെന്നു മണി ഓർമിക്കുന്നു. ജീവിതത്തിൽ അദ്ദേഹം തടിയളവുകാരാനായി ജോലി ചെയ്തിരുന്ന പ്രദേശത്തൊക്കെ തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. നിലമ്പൂർ ബാലനുമായുള്ള പരിചയമാണ് രണ്ടുപേരെയും സിനിമാഭിനയത്തിലേക്ക് എത്തിച്ചത്. സിനിമയുടെ ചിത്രീകരണ വേളയിൽ ഉടനീളം മാമുക്കോയ ഉണ്ടായിരുന്നു.

അന്യരുടെ ഭൂമി എന്ന സിനിമയ്ക്കു ശേഷമാണു മാമുക്കോയ സുറുമയിട്ട കണ്ണുകളിൽ അഭിനയിച്ചത്. എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ മാമുക്കോയ എത്തിപ്പെട്ടതു വൈക്കം മുഹമ്മദ് ബഷീറിന്‍റെ ശിപാർശയിലാണ്. പിന്നീട് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മാഷിന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് സിനിമയിൽ തിരിക്കേറിയപ്പോഴും കാണുമ്പോഴൊക്കെ നാടകത്തെക്കുറിച്ചു തന്നെയായിരുന്നു മാമുക്കോയ സംസാരിച്ചതെന്ന് ഓർക്കുന്നു നിലമ്പൂർ മണി. നാടകത്തിന്‍റെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും സാധ്യതകളെക്കുറി ച്ചുമൊക്കെ സംസാരിക്കുമായിരുന്നു, മണി ഓർക്കുന്നു. സ്വാഭാവിക ശൈലിയിലുള്ള അഭിനയരീതി തന്നെയായിരുന്നു അദ്ദേഹത്തെ എക്കാലവും വേറിട്ടു നിർത്തിയിരുന്നത്.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു