"അരുതു'കളിലാരംഭിച്ച് തുടരുന്ന രാമായണം

 
Special Story

'അരുതു'കളിൽ ആരംഭിച്ച് തുടരുന്ന രാമായണം

ജീവിതയാത്രയിൽ ചില അതിരുകൾ നാം കൊണ്ടുവരുമ്പോഴാണ് ലക്ഷ്യ പൂർത്തീകരണവും ജന്മസാഫല്യവും കൈവരുന്നത്

ഇന്ന്,

കർക്കിടകം ഒന്ന്.

രാമായണമാസ ആരംഭം!

രാമായണം രാമന്‍റെ യാത്രയാകാം, പ്രപഞ്ചത്തെ നിരീക്ഷിച്ചാൽ സർവതും ചലനാത്മകമാണന്നു കാണാം. ഗ്രഹങ്ങൾ, ഭൂമി, പുഴകൾ, കാറ്റ് ,മനുഷ്യർ എന്തിന്..എല്ലാം തന്നെ യാത്രയിലാണ് ! ഗ്രഹങ്ങളുടെ ചലനത്തിൽ നിന്ന് രാവും പകലും ഹൃദ്യമായ ഋതുക്കളും നമുക്ക് ലഭിക്കുമ്പോൾ ഒടുക്കുന്ന പുഴ അതിന്‍റെ ഓരങ്ങൾക്ക് ഫലഭൂയിഷ്ഠത നൽകുകയാണ്.

ആറ്റം ചലിക്കുമ്പോൾ ഏറ്റവും പുറത്തെ പഥമേഖലയിൽ നിന്നുള്ള ഇലക്ട്രോൺ കൊടുത്തും വാങ്ങിയും പുതുമൂലകങ്ങൾ ഉണ്ടാകുന്നു. നരനും സദാ ചലിച്ച് കൊണ്ടിരിക്കുന്നു!

ഈ ചലനം എന്തിന്? ജനനത്തിൽ നിന്നും മരണത്തിലേക്ക് ആണ് ഈ യാത്ര എന്ന് കേവലാർഥത്തിൽ പറഞ്ഞാലും സൂക്ഷ്മത്തിൽ വൈകല്യത്തിൽ നിന്ന് കൈവല്യത്തിലേക്കുള്ള പ്രയാണമാണ്, ( അപൂർണതയിൽ നിന്നും പൂർണതയിലേക്ക് എന്നും പറയാം) മാനവനിൽ നിന്നും മാധവനിലേക്ക്, നരനിൽ നിന്നും നാരായണനിലേക്ക്, അറിവിൽ നിന്നും തിരിച്ചറിവിലേക്ക് ആ യാത്ര .......

ഈ യാത്രയ്ക്കു മറ്റു പല യാത്രാ കാര്യങ്ങളും സംഭവങ്ങളും പ്രചോദനവും വഴിവിളക്കും ആയി മാറുന്നു.

രാമായണം രാമന്‍റെ യാത്രയാണ് എങ്കിൽ, രാമായണം നമുക്ക് നൽകുന്ന ഒട്ടേറെ ദിശാസൂചികകൾ ഉണ്ട്. ഈ പ്രയാണത്തിന് ഊടും പാവും നൽകാനും ഊന്നുവടിയായി യാത്രാ സഹായത്തിനുതകാനും വഴിവിളക്കായി വെളിച്ചം പകരാനും കണ്ണിനും കണ്ണായ കണ്ണിനെ തുറപ്പിക്കാനും രാമായണം സഹായകമാകുന്നു.

ജീവിതയാത്രയിൽ ചില അതിരുകൾ നാം കൊണ്ടുവരുമ്പോഴാണ് ലക്ഷ്യ പൂർത്തീകരണവും ജന്മസാഫല്യവും കൈവരുന്നത്. അതിന് മനനം ചെയ്യേണ്ടി വരും. മനനം ചെയ്യുന്നവൻ ആണല്ലോ മനുഷ്യൻ ! അങ്ങനെ മനനം ചെയ്തെടുക്കാൻ ക്ഷീരസാഗരം കടഞ്ഞ് ഒരുവെണ്ണ കണ്ടെത്താൻ ജീവിതയാത്രയിൽ രാമായണം നമ്മെ സഹായിക്കുന്നു. കാട്ടാളനിൽ നിന്ന് കവിയായി സംസ്കാരചിത്തനായി മാറിയ വാല്മീകി. ! പ്രകൃതിയിൽ നിന്ന് ജീവിത വ്യാഖ്യാനം നടത്തിയ കവി ! അത്തരം ഒരു അരുതിൽ നിന്നാണ് രാമായണത്തിന് തുടക്കമിട്ടതും.

ഇണപ്പക്ഷികൾ കൊക്കുരുമ്മി ചിറകു ചേർത്ത് പ്രണയ സല്ലാപത്തോടെ ഇരിക്കുമ്പോൾ വരുന്ന വേടൻ.

അയാൾ അവയെ അമ്പെയ്യാൻ ഒരുങ്ങുമ്പോൾ വിലക്കുകയാണ്.

മാഃനിഷാദാ.. മാഃ നിഷാദ

അരുത് കാട്ടാളാ അരുത് എന്ന്. അമ്പേറ്റു വീണ പക്ഷിയെ കണ്ടപ്പോൾ പ്രപഞ്ച ദുഃഖം മനസ്സിലേറ്റിയ കവിയുടെ സങ്കടം കവിതയായി.

"മാഃ നിഷാദ പ്രതിഷ്ഠാം

ത്വമഗമഃ ശാശ്വതീ സമഃ

യത് ക്രൗഞ്ചമിഥുനാദേക-

മവധീഃ കാമ മോഹിതം"

വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നുവന്ന നാരദമുനിയിൽ നിന്നാണ് വാല്‌മീകി രാമകഥ കേൾക്കാൻ ഇടയായത്.

നാരദനോട് വാത്മീകി ചോദിച്ചു

" ക്വോ നസ്മിൻ സാമ്പ്രതം ലോകേ , ഗുണവാൻ തത്ര വീര്യവാൻ"

അതായത്, ലോകത്തിൽ ധൈര്യം, വീര്യം , ശ്രമം,സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ , ക്ഷമ, ശീല ഗുണം, അജയ്യത തുടങ്ങിയ ഗുണഗണങ്ങളോടുകൂടിയ ഏതെങ്കിലും മനുഷ്യൻ ഉണ്ടോ? ഉണ്ടായാൽ അങ്ങേക്ക് അറിയാതിരിക്കാൻ വഴിയില്ലല്ലോ! അതിനുള്ള മറുപടിയായാണ് നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

കാട്ടിൽ വസിക്കുന്ന മാമുനിക്ക് നിത്യ കാഴ്ചകളിൽ ഒന്നു മാത്രമാണ് വേടന്‍റെ പക്ഷിപിടിത്തവും മറ്റും. എന്നാൽ രാമകഥകേട്ട വാല്‌മീകി തമസാ നദിയിൽ സ്നാനത്തിനു പോയപ്പോൾ കണ്ടകാഴ്ച അദ്ദേഹത്തിന്‍റെ ഹൃദയത്തെ ദ്രവീകരിച്ചു വെങ്കിൽ അതിനു നിദാനം രാമകഥ കേട്ട് മാറിയ ലോകവീക്ഷണം തന്നെ, സംശയമില്ല.

എങ്കിൽ ധർമ- അധർമ വ്യത്യാസം തിരിച്ചറിയാനും തെറ്റിപ്പോയാൽ തിരുത്താനും പ്രവ‌ൃത്തികളുടെ അതിരുകളും അരുതുകളും മനസ്സിലാക്കുവാനും രാമായണം സാമാന്യ ജനത്തിന് ഉതകും. തീർച്ച.

ഒരു വേടന്‍റെ അമ്പുകൊണ്ട വിരഹദുഃഖം, രാമായണത്തിൽ ഉടനീളം വിരഹത്തിന്‍റെ പിൻ നിലാവായി, വ്യസനമായി നിൽക്കുന്നത് കാണാം. വേടന്‍റെ പ്രതിരൂപം കണക്കെ വന്ന് സീതയെ അപഹരിച്ചപ്പോൾ രാമനും സീതയും അനുഭവിച്ചത് വിരഹദുഃഖം ആയിരുന്നു .

സ്വമകനെ കാണാതെപരലോകം പൂകേണ്ടിവന്ന ദശരഥൻ അനുഭവിച്ചതും വിരഹം തന്നെ ' വിരഹവും തുടർന്നുള്ള ദുഃഖവും അനുരണനം ചെയ്യുമ്പോഴും അനുധാവനം ചെയ്യുമ്പോഴും ദുഃഖമുക്തിക്കായി ശരണം പ്രാപിക്കാവുന്നതാണെന്ന് രാമായണത്തെക്കുറിച്ചു പറയുമ്പോൾ അത് നമ്മുടെ വീക്ഷണഗതിയിലുണ്ടാക്കുന്ന മാറ്റത്തെയും സമാധാന തനിമയെയും കൊണ്ടുതന്നെ;

സംശയമില്ല. 'ഏത് പ്രവൃത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനമുണ്ട്' ഭൗതികശാസ്ത്രം അത് പറയുമ്പോൾ കർമഫലമായി വിരഹദുഃഖം ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് ദശരഥൻ.

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

നിപ: മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

റഷ്യൻ യുവതി മകനുമായി ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ സുപ്രീം കോടതിയുടെ നിർദേശം

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

മീശയും താടിയും വടിച്ചില്ല; പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം