Special Story

പൂച്ചയ്ക്കറിയില്ലല്ലോ, നര്‍ക്കോട്ടിക്‌സ് ഡേർട്ടി ബിസിനസാണെന്ന്: പൂച്ചയുടെ ശരീരത്തിൽ കൊക്കെയ്ന്‍റെ അംശം

അമെരിക്കയിലെ ഓക്ക്‌ലേയിലെ ഒരു മരത്തില്‍ പൂച്ച ഇരിക്കുന്നുവെന്ന കോള്‍ വന്നപ്പോഴാണ്, ഹാമില്‍ട്ടണ്‍ കൗണ്ടി വാര്‍ഡന്‍സ് അങ്ങോട്ടെത്തിയത്. കണ്ടാലൊരു പുലിയെ പോലെ തോന്നിപ്പിക്കുന്ന നല്ല വലുപ്പമുള്ള കാട്ടുപൂച്ച. വാര്‍ഡന്മാര്‍ പൂച്ചയെ സിന്‍സിനാറ്റി അനിമല്‍ കെയറില്‍ എത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ആഫ്രിക്കന്‍ വംശജനായ പൂച്ചയാണു കക്ഷിയെന്നും തിരിച്ചറിഞ്ഞു. എന്നാല്‍ പിന്നീടുള്ള പരിശോധനയിലാണു കഥ മാറിയത്.

സിന്‍സിനാറ്റി അനിമല്‍ കെയര്‍ അധികൃതര്‍ പൂച്ചയില്‍ നാര്‍ക്കോട്ടിക്‌സ് ടെസ്റ്റും നടത്തി. അതോടെ പൂച്ചയുടെ ശരീരത്തില്‍ കൊക്കെയ്‌ന്‍റെ സാന്നിധ്യമുണ്ടെന്നു മനസിലാക്കി. കൊക്കെയ്ന്‍ എക്‌സ്‌പോഷര്‍ എങ്ങനെയുണ്ടായി എന്നത് ഇനിയും വെളിവായിട്ടില്ല. പൂച്ചയുടെ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴും കൊക്കെയ്‌ൻ എങ്ങനെ വന്നു എന്നതു വ്യക്തമായില്ല. സാധാരണഗതിയില്‍ ഉടമയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്യേണ്ടതാണെങ്കിലും, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നതു കൊണ്ടു നിയമനടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

എന്തായാലും സിന്‍സിനാറ്റി അനിമല്‍ കെയര്‍ അധികൃതര്‍ പൂച്ചയെ ഒരു അംബാസഡര്‍ പ്രോഗ്രാമിലേക്കു മാറ്റുകയാണ്. കൃത്യമായ പരിചരണവും പരിശീലനവുമൊക്കെ നല്‍കി, മയക്കുമരുന്നില്ലാത്ത മാര്‍ജാരജീവിതത്തിലേക്കു മടങ്ങിക്കൊണ്ടുവരാനുള്ള ശ്രമം. ഒരു തരത്തില്‍ പറഞ്ഞാല്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍. കുറച്ചുനാളത്തേക്ക് പൂച്ചയെ പൊതുജനങ്ങള്‍ക്കു കാണാന്‍ കഴിയാത്ത വിധം സുരക്ഷിതമായ സംരക്ഷിക്കും, അതും പൂച്ച സഹകരിക്കുകയാണെങ്കില്‍ മാത്രം.

കാലവർഷം വരും, എല്ലാം ശരിയാകും..!!

ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചു

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ ബംഗളുവിലേക്ക്

മേയർ ആര്യയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡ്രൈവർ യദു

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം