.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജയ്പൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മധ്യനിര ബാറ്റ്സ്മാന് അജിങ്ക്യ രഹാനെ. ഒരുകാലത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന രഹാനെ തന്റെ മടങ്ങിവരവിനോട് ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.
'എപ്പോഴും യാത്ര സുഖകരമായിരിക്കില്ല എന്നാണ് എന്റെ കരിയറില്‍ നിന്ന് ഞാന്‍ മനസിലാക്കിയത്. നമ്മുടെ ആസൂത്രണങ്ങള്ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കാത്ത സന്ദര്‍ഭങ്ങളുണ്ടാകും. അത് നമ്മളെ നിരാശരാക്കും. എന്നാല്‍ നമ്മള് ലക്ഷ്യത്തിനായി പോരാടുകയാണ് വേണ്ടത്. എന്റെ കരിയറിലേക്ക് തിരിഞ്ഞുനോക്കിയാല്‍ പ്രതിസന്ധിയിലായ ഘട്ടങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ പഠിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ എന്നെ ക്രിക്കറ്ററും വ്യക്തിയും എന്ന നിലയില്‍ വളരാന്‍ സഹായിച്ചു. ഉറച്ചുനിന്ന് അതിജീവനത്തിനായി പോരാടുക എന്നതാണ് എല്ലാ ഫീല്‍ഡിലും ആവശ്യം.
അത് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമാണ്. അതുപോലെ മാനസികനിയന്ത്രണത്തിനും. ലക്ഷ്യത്തിനായി തുടര്‍ന്നും പ്രയത്നിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം. മുഖ്യധാരയില്‍ ഏറെ നാളായുണ്ടായിരുന്ന ഒരാളെന്ന നിലയ്ക്ക് എന്നെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ ഉയരത്തിലായിരിക്കും. സമ്മര്ദത്തിലാവാതെ മുഴുവന്‍ ശ്രദ്ധയും ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. പ്രയത്നം തുടരുക, നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുക. ഫലമുണ്ടാകും. വിജയത്തിനായി കഠിനപ്രയത്നം നടത്തുകയാണ് വേണ്ടത്' -രഹാനെ കുറിച്ചു. ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുന്ന അജിങ്ക്യ രഹാനെ അഞ്ച് മത്സരങ്ങളില്‍ 199.05 സ്ട്രൈക്ക് റേറ്റില്‍ 209 റണ്‍സ് നേടിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിനുള്ള ടീമിലേക്കാണ് രഹാനെയെ ബിസിസിഐ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്.
രഞ്ജി ട്രോഫിക്ക് പിന്നാലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തുടരുന്ന ഫോമും ശ്രേയസ് അയ്യര്‍ക്ക് ഉചിതനായൊരു പകരക്കാരന് വേണമെന്നതും സെലക്ടര്‍മാരുടെ കണ്ണുകള്‍ അജിങ്ക്യ രഹാനെയിലേക്ക് നീണ്ടു.