European football camp in Kochi & Malappuram 
Sports

കൊച്ചിയിലും മലപ്പുറത്തും യൂറോപ്യന്‍ ഫുട്‌ബോള്‍ ക്യാംപ്

കേരളത്തിലെ യുവ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും ലക്ഷ്യമിട്ട് സംസ്ഥാന കായിക മന്ത്രാലയത്തിന്‍റെയും, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും പിന്തുണയോടെയാണ് ക്യാംപ്

കൊച്ചി: കേരളത്തിലെ യുവ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും ലക്ഷ്യമിട്ട് സംസ്ഥാന കായിക മന്ത്രാലയത്തിന്‍റെയും, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും പിന്തുണയോടെ ആര്‍ബിഎസ് കോർപ്പറേഷനും ലീവേജ് സാറ്റോ ക്രെയിൻസും സംഘടിപ്പിക്കുന്ന ആര്‍ബിഎസ് യൂറോപ്യന്‍ ഫുട്‌ബോള്‍ ഇന്‍റര്‍നാഷണല്‍ ക്യാംപ് മേയ് ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്ക് സംസ്കാര സ്‌കൂളിലും, ഏഴു മുതല്‍ 11 വരെ മലപ്പുറം മാജിക് ലാന്‍ഡ് സ്‌പോര്‍ട്‌സ് സിറ്റി, ബിബിഎം സ്‌പോട്‌ലാന്‍ഡ് വില്ലെജിലും നടക്കും.

കേരളത്തെ ഫുട്‌ബോള്‍ മികവിന്‍റെ ആഗോള കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിക്കുന്ന ഫുട്‌ബോള്‍ ക്യാംപ് റയല്‍മാഡ്രിഡ് ഫൗണ്ടേഷന്‍, പിഎ ടീം, എംജിഎല്‍ ഇവല്യൂഷന്‍, കംപ്ലീറ്റ് ട്രെയിനിംഗ്, അപ്ഗ്രിറ്റ് (സ്‌പെയിന്‍ & സ്വീഡന്‍) തുടങ്ങി ആഗോള സോക്കര്‍ പരിശീലന രംഗത്തെ പ്രമുഖരുമായി ചേര്‍ന്നാണ് ആര്‍ബിഎസ് കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്നത്.

മുന്‍ റയല്‍ മാഡ്രിഡ് താരങ്ങളായ അലസാന്ദ്രോ ഡയസ് ഡി ലാ റോസ, മിഗ്വല്‍ ഗോണ്‍സാലസ് ലാര്‍സണ്‍, ഒളിംപിക് മെഡല്‍ ജേതാവ് ജിമ്മി ലിഡ്‌ബെര്‍ഗ് എന്നിവരാണ് മുഖ്യ പരിശീലകര്‍, ഇവര്‍ക്കൊപ്പം സ്‌പെയിനില്‍ നിന്നുള്ള നാല് യുവേഫ അംഗീകൃത പരിശീലകരും ഉണ്ടാകും.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്