മെസിക്ക് ഫൗൾ ചെയ്യാം, മഞ്ഞക്കാർഡ് പോലുമില്ല; അർജന്‍റീനയും ഫിഫയും തമ്മിൽ ഒത്തുകളി‌യെന്നാരോപണം

 
FIFA World Cup

മെസിക്ക് ഫൗൾ ചെയ്യാം, മഞ്ഞക്കാർഡ് പോലുമില്ല; അർജന്‍റീനയും ഫിഫയും ഒത്തുകളി‌യെന്നാരോപണം| Video

അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ മെസി ഫൗൾ ചെയ്യുന്നത് വ്യക്തമാണ്.

MV Desk

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ആദ്യ അങ്കത്തിൽ തന്നെ മെസി ഹാട്രിക് നേടിയതിന്‍റെ ആവേശത്തിലാണ് അർജന്‍റൈൻ ആരാധകർ. എന്നാൽ, മത്സരത്തിൽ മെസി ഗുരുതരമായി ഫൗൾ ചെയ്തിട്ടും റഫറി മഞ്ഞക്കാർഡ് പോലും നൽകിയില്ലെന്ന ആരോപണം ശക്തമാകുകയാണ്. അൾജീരിയക്കെതിരേയാണ് മെസി മൂന്നു ഗോൾ നേടി ആരാധകരെ ആനന്ദത്തിലാറാടിച്ചത്. മത്സരത്തിന്‍റെ പതിനേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയതിനു പിന്നാലെ അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ മെസി ഫൗൾ ചെയ്യുന്നത് വ്യക്തമാണ്.

അൾജീരിയൻ ക്യാപ്റ്റൻ കൂടിയായ മാൻഡിയുടെ കാലിന്‍റെ പിൻഭാഗത്ത് മെസിയുടെ ബൂട്ട് കൊള്ളുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇതു റഫറി കാണാത്തതല്ല. കാരണം, ഈ ഫൗളിന് റഫറി ഷിമോൺ മാർസിനിയാക് അൾജീരിയയ്ക്ക് അനുകൂലമായി ഫ്രീകിക്ക് നൽകിയിരുന്നു. പക്ഷേ, മെസിക്ക് ചുവന്ന കാർഡോ മഞ്ഞക്കാർഡോ നൽകാൻ തയാറായില്ല. ചവിട്ടു കിട്ടിയ ഭാഗം മാൻഡ് റഫറിയെ കാണിച്ചു കൊടുക്കുന്നതും വിഡിയൊയിൽ വ്യക്തമായിരുന്നു.

കാലിന് പരുക്കേൽക്കുന്ന തരത്തിലുള്ള ഫൗളായിരുന്നുവെന്നും, മറ്റേതു താരമായിരുന്നെങ്കിലും റെഡ് കാർഡ് കിട്ടുമെന്നത് ഉറപ്പായിരുന്നുവെന്നും, മെസി ആയതു കൊണ്ടാണ് റഫറി അക്കാര്യം അവഗണിച്ചതെന്നുമാണ് ആരോപണം. ഫിഫ‍യും അർജന്‍റീനയും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന ആരോപണവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.

മുൻ ക്രിക്കറ്റ് താരം അജയ് ജഡേജയും ഇക്കാര്യം പങ്കു വച്ചിട്ടുണ്ട്. മെസിക്ക്, റെഡ് കാർഡ്, ഇല്ല മഞ്ഞക്കാർഡ് പോലുമില്ല. ദക്ഷിണാഫ്രിക്കക്കാർക്ക് രണ്ട് റെഡ് കാർഡുകൾ ലഭിച്ചു. പക്ഷേ, ഫിഫയുടെ പ്രിയപ്പെട്ട മെസിക്ക് ക്ലീൻ ചിറ്റ്, നാണക്കേട് എന്നാണ് ജഡേജ എക്സിൽ കുറിച്ചിരിക്കുന്നത്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം