ഫുട്ബോൾ ലോകകപ്പിൽ ഏഷ്യയുടെ ഏക പ്രതിനിധികളായി ശേഷിക്കുന്ന ജപ്പാൻ ഇനി നേരിടേണ്ടത് അഞ്ച് വട്ടം ചാംപ്യൻമാരായ ബ്രസീലിനെ.
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം പൂർത്തിയായി, ഇനി തോൽക്കുന്നവർ പുറത്താകുന്ന നോക്കൗട്ട് ഘട്ടം ആരംഭിക്കുന്നു. ഏഷ്യയിൽ നിന്ന് പങ്കെടുത്ത എട്ട് ടീമുകളിൽ ഏഴു ടീമുകളും പുറത്തായപ്പോൾ ജപ്പാൻ മാത്രമാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ച് ഭൂഖണ്ഡത്തിന്റെ പ്രതീക്ഷയായി നിൽക്കുന്നത്. അവരുടെ അടുത്ത എതിരാളികൾ ബ്രസീലും! യൂറോപ്പ്, ആഫ്രിക്ക, ലാറ്റിനമേരിക്ക, വടക്കേ അമേരിക്ക ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും ശ്രദ്ധേയമാകുന്നു.
ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങളെല്ലാം പൂർത്തിയായി. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30നാണ് ആദ്യ റൗണ്ട് ഒഫ് 32 (പ്രീ ക്വാർട്ടർ ഫൈനൽ) മത്സരം. അടുത്ത മത്സരത്തിൽ തിങ്കളാഴ്ച രാത്രി 10.30ന് ബ്രസീലും ജപ്പാനും ഏറ്റുമുട്ടും. ജൂലൈ 20-നാണ് ഫൈനൽ.
ഏഷ്യയിൽ നിന്ന് എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ ഏഴു ടീമും പുറത്തായപ്പോൾ, ജപ്പാൻ മാത്രമാണ് വൻകരയുടെ മാനം കാക്കാൻ നോക്കൗട്ട് യോഗ്യത നേടിയത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ ഭാഗമാണെങ്കിലും ഓസ്ട്രേലിയ ഏഷ്യൻ വൻകരയിൽ ഉൾപ്പെടുന്ന രാജ്യമല്ല. ലാറ്റിനമെരിക്കൻ ടീമുകളിൽ ഉറുഗ്വെയും ആഫ്രിക്കൻ ടീമുകളിൽ ടുണീഷ്യയും മാത്രമാണ് ഇതുവരെ പുറത്തായത്.
യോഗ്യത നേടിയ ടീമുകളും എതിരാളികളും
മെക്സിക്കോ vs ഇക്വഡോർ
ഫ്രാൻസ് vs സ്വീഡൻ
കാനഡ vs ദക്ഷിണാഫ്രിക്ക
ബ്രസീൽ vs ജപ്പാൻ
മൊറോക്കോ vs നെതർലൻഡ്‌സ്
ജർമനി vs പരാഗ്വേ
യുഎസ്എ vs ബോസ്നിയ
ബെൽജിയം vs സെനഗൽ
ഇംഗ്ലണ്ട് vs കോംഗോ
സ്വിറ്റ്സർലൻഡ് vs അൾജീരിയ
ഓസ്ട്രിയ vs സ്പെയിൻ
ക്രൊയേഷ്യ vs പോർച്ചുഗൽ
അർജന്‍റീന vs കേപ്പ് വെർദെ
കൊളംബിയ vs ഘാന
ഓസ്ട്രേലിയ vs ഈജിപ്ത്
നോർവേ vs ഐവറി കോസ്റ്റ്
പുറത്തായ ടീമുകൾ
ഏഷ്യ: ഉസ്ബക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, ഇറാൻ, ഖത്തർ
യൂറോപ്പ്: സ്കോട്ട്‌ലൻഡ്, ചെക്ക് റിപ്പബ്ലിക്, തുർക്കി
വടക്കേ അമെരിക്ക/കരീബിയൻ: ഹെയ്തി, പനാമ, കുറസാവോ
ലാറ്റിനമെരിക്ക: ഉറുഗ്വെ
ആഫ്രിക്ക: ടുണീഷ്യ
ഓഷ്യാനിയ: ന്യൂസിലൻഡ്