Sports

ലൈംഗികാതിക്രമം: ഡാനി ആൽവസിനു ജാമ്യം നൽകാനാകില്ലെന്നു കോടതി

ആദ്യഘട്ടത്തിൽ കുറ്റം ചെയ്തിട്ടില്ലെന്നു ആൽവസ് പറഞ്ഞിരുന്നുവെങ്കിലും, സാഹചര്യത്തെളിവുകൾ എതിരായിരുന്നു

സ്പെയ്ൻ: ലൈംഗികാത്രിക്രമ കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിനു ജാമ്യം നൽകാനാകില്ലെന്നു ബാഴ്സലോണ കോടതി. രാജ്യം വിടാനുള്ള സാധ്യത മുൻനിർത്തിയാണു ജാമ്യം നിഷേധിച്ചത്. പാസ്പോർട്ട് പിടിച്ചുവച്ചാലും ആൽവസിനെ പോലൊരാൾ അനധികൃതമായി രാജ്യം വിടാൻ സാധ്യതയേറെയെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞവർഷം ഡിസംബർ അവസാനം ബാഴ്സലോണയിലെ നൈറ്റ് ക്ലബ്ബിൽ വച്ച് ഒരു സ്ത്രീക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണു പരാതി. ആദ്യഘട്ടത്തിൽ കുറ്റം ചെയ്തിട്ടില്ലെന്നു ആൽവസ് പറഞ്ഞിരുന്നുവെങ്കിലും, സാഹചര്യത്തെളിവുകൾ എതിരായിരുന്നു. ആ സമയത്ത് ക്ലബ്ബിൽ ഉണ്ടായിരുന്നു എന്നതിനു തെളിവുകളുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ആൽവസിനെ ബാഴ്സലോണയിലെ ബ്രയൻസ് ജയിലിലടച്ചത്.

ഖത്തർ ലോകകപ്പിൽ ബ്രസീൽ ടീമിലെ ഏറ്റവും പ്രായമേറിയ താരമായിരുന്നു മുപ്പത്തൊമ്പതുകാരനായ ഡാനി ആൽവസ്. ഈ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് മെക്സിക്കൻ ഫുട്ബോൾ ക്ലബ്ബായ പ്യൂമാസ് ആൽവസുമായുള്ള കരാർ റദ്ദാക്കിയിരുന്നു.

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്

തൃശൂർ പൂരം കലക്കൽ; പൂരം നടക്കുന്ന സ്ഥലത്തെത്തിയത് പ്രവർത്തകർ അറിയിച്ചിട്ടാണെന്ന് സുരേഷ് ഗോപി

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ച് കലക്‌റ്റർ ഉത്തരവിറക്കി

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി

പാക് സൈന്യത്തിന്‍റെ വിശ്വസ്ഥനായ ഏജന്‍റ്, മുംബൈ ഭീകരാക്രമണത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി റാണ