ഇന്ത്യൻ ടീം  
Sports

ഏഷ്യാകപ്പ്: ലങ്കാദഹനം പൂർണം, എട്ടാം കിരീടം സ്വന്തമാക്കി ഇന്ത്യ

ലങ്കയ്ക്കെതിരേ 6.1 ഓവറിലാണ് ഇന്ത്യ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം നേടിയത്.

നീതു ചന്ദ്രൻ

കൊളംബോ: അനായാസമായി ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരേ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 50 റൺസിൽ ഓൾഔട്ടായ ലങ്കയ്ക്കെതിരേ 6.1 ഓവറിലാണ് ഇന്ത്യ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം നേടിയത്. ‍ഇന്ത്യയ്ക്കു വേണ്ടി ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലുമാണ് ക്രീസിലെത്തിയത്. ഇഷാൻ കിഷൻ 17 പന്തിൽ മൂന്നു ഫോർ അടക്കം 23 റൺസും ശുഭ്മാൻ ഗിൽ 19 പന്തിൽ ആറ് ഫോർ അടക്കം 27 റൺസും നേടി.

ഏഷ്യാ കപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ശ്രീലങ്കയുടേത്. ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജാണ് ആദ്യ ഓവറുകളിൽ തന്നെ ലങ്കയെ തകർച്ചയിലേക്ക് തള്ളി വിട്ടത്. ടോസ് ലഭിച്ച ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 12 റൺസിനുള്ളിൽ ആദ്യത്തെ ആറു വിക്കറ്റുകൾ നഷ്ടപ്പെട്ടു. 15.2 ഓവറിനുള്ളിൽ ഓൾഔട്ടാകുമ്പോൾ വെറും 50 റൺസായിരുന്നു ലങ്ക നേടിയിരുന്നത്. സിറാജ് 6 വിക്കറ്റുകളും ഹർദിക് പാണ്ഡ്യ 3 വിക്കറ്റുകളും ബുമ്ര ഒരു വിക്കറ്റും നേടി. ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; മഴ തുടരും

'ഉന്നതി' വേണ്ട, 'ഊര്' തന്നെ മതിയെന്ന് യുഡിഎഫ് സർക്കാർ; മുൻ ഉത്തരവ് റദ്ദാക്കി