ട്രാവിസ് ഹെഡ് പുറത്തായ ശേഷം ക്രീസിലെത്തിയ ഗ്ലെൻ മാക്സ്‌വെൽ നേരിട്ട ആദ്യ പന്തിൽ രണ്ടു റൺസ് ഓടിയെടുത്ത് ഓസ്ട്രേലിയൻ വിജയം പൂർത്തിയാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിലെ അവസാന പന്തിൽ 240 റൺസിന് ഓൾഔട്ട്. ഓസ്ട്രേലിയ 43 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഓസ്ട്രേലിയക്ക് ജയിക്കാൻ വെറും രണ്ട് റൺസ് മാത്രം വേണ്ടപ്പോൾ ട്രാവിസ് ഹെഡ് പുറത്തായി. 120 പന്തിൽ 15 ഫോറും നാലു സിക്സറും ഉൾപ്പെടെ അനശ്വരമായ ഇന്നിങ്സ്. ലബുഷെയ്നുമൊത്തെ നാലാം വിക്കറ്റിൽ ഹെഡ് കൂട്ടിച്ചേർത്ത 192 റൺസ് ഇന്ത്യയെ മത്സരത്തിൽ അപ്രസക്തമാക്കി. ലബുഷെയ്ൻ 110 പന്തിൽ 58 റൺസെടുത്ത് പുറത്താകാതെ നിന്നു.
9 ഓവറും 7 വിക്കറ്റും ശേഷിക്കെ ഇനി വേണ്ടത് വെറും 11 റൺസ്.
മാർനസ് ലബുഷെയ്ൻ നേരിട്ട 99ാം പന്തിൽ തന്‍റെ മൂന്നാം ബൗണ്ടറിയിലൂടെ അർധ സെഞ്ചുറി പിന്നിട്ടു. നാലാം വിക്കറ്റ് കൂട്ടുകെട്ട് 148 റൺസിൽ.
ഓസ്ട്രേലിയ 40 ഓവറിൽ 225/3. ട്രാവിസ് ഹെഡ് 128 റൺസുമായി ബാറ്റിങ് തുടരുന്നു.
പല ബാറ്റർമാരും റൺ കണ്ടെത്താൻ വിഷമിച്ച പിച്ചിൽ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് 95 പന്തിൽ സെഞ്ചുറി തികച്ചു. ഓസ്ട്രേലിയ 34 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ്. 41 റൺസുമായി മാർനസ് ലബുഷെയ്നും ക്രീസിൽ. നാലാം വിക്കറ്റ് കൂട്ടുകെട്ട് 138 റൺസ്.
ഓപ്പണർ ട്രാവിസ് ഹെഡ് 58 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കി. ഇതുവരെ ആറ് ഫോറും ഒരു സിക്സും.
21.2 ഓവറിൽ ഓസ്ട്രേലിയ 111/3
20 ഓവർ പൂർത്തിയാകുമ്പോൾ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 104 റൺസ്.
ട്രാവിസ് ഹെഡ് (54 പന്തിൽ 44), മാർനസ് ലബുഷെയ്ൻ (39 പന്തിൽ 17) ക്രീസിൽ.
47 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയെ ട്രാവിസ് ഹെഡും (43) മാർനസ് ലബുഷെയ്നും (14) ഒരുമിച്ച അർധ സെഞ്ചുറി കൂട്ടുകെട്ട് കരകയറ്റുന്നു. 19 ഓവറിൽ ഓസ്ട്രേലിയ 99/3.
മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷം ഓസ്ട്രേലിയയെ ഓപ്പണർ ട്രാവിസ് ഹെഡ് കരകയറ്റാൻ ശ്രമിക്കുന്നു. 17 ഓവർ പൂർത്തിയാകുമ്പോൾ ഓസ്ട്രേലിയ 93/3.
ഹെഡ് 47 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40, മാർനസ് ലബുഷെയ്ൻ 28 പന്തിൽ 10 റൺസ്.
9 ഓവർ പൂർത്തിയാകുമ്പോൾ ഓസ്ട്രേലിയ 51/3
ട്രാവിസ് ഹെഡും (10) മാർനസ് ലബുഷെയ്നും (0) ക്രീസിൽ.
അഞ്ച് പന്തിൽ നാല് റൺസെടുത്ത സ്റ്റീവൻ സ്മിത്തിനെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കി. ഓസ്ട്രേലിയ ഏഴോവറിൽ 47/3
അഗ്രസീവ് മൂഡിൽ കളിക്കുകയായിരുന്ന മിച്ചൽ മാർഷിനെ ജസ്പ്രീത് ബുംറ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകലിലെത്തിച്ചു. 15 പന്തിൽ ഒരു സിക്സും ഒരു ഫോറും സഹിതം 15 റൺസാണ് മാർഷിന്‍റെ സമ്പാദ്യം.
ഓസ്ട്രേലിയ 41/2
ട്രാവിസ് ഹെഡും (8) സ്റ്റീവൻ സ്മിത്തും (0) ക്രീസിൽ
മുഹമ്മദ് സിറാജിനു പകരം ന്യൂബോളെടുത്ത മുഹമ്മദ് ഷമി ആദ്യ പന്തിൽ തന്നെ ഡേവിഡ് വാർനറെ (3 പന്തിൽ 7) ഫസ്റ്റ് സ്ലിപ്പിൽ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. ഓസ്ട്രേലിയ 16/1
രണ്ടോവർ പൂർത്തിയാകുമ്പോൾ 28/1
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ തന്നെ 15 റൺസെടുത്തു. ട്രാവിസ് ഹെഡ് രണ്ടു ഫോറും ഡേവിഡ് വാർനർ ഒരു ഫോറും ഒരു ട്രിപ്പിളും നേടി.
ബുംറയുടെ ആദ്യ പന്ത് ഡേവിഡ് വാർനർ എഡ്ജ് ചെയ്തെങ്കിലും സ്ലിപ്പിൽ വിരാട് കോലിയും ശുഭ്‌മൻ ഗില്ലും തമ്മിലുള്ള ആശയക്കുഴപ്പിൽ ഇരുവരും ക്യാച്ചിനു ശ്രമിക്കാതെ പന്ത് ബൗണ്ടറി കടന്നു. രണ്ടാം പന്തിൽ മൂന്നു റൺസ്.
ലോകകപ്പ് ഫൈനലിൽ 241 റൺസ് ലക്ഷ്യം തേടി ഓസ്ട്രേലിയ മറുപടി ബാറ്റിങ് ആരംഭിക്കുന്നു. ഡേവിഡ് വാർനറും ട്രാവിസ് ഹെഡും ക്രീസിൽ. ന്യൂബോളുമായി ജസ്പ്രീത് ബുംറ.
ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതാം ഓവറിലെ അവസാന പന്തിൽ 240 റൺസിന് ഓൾഔട്ടായി. കുൽദീപ് യാദവ് (10) റണ്ണൗട്ടാകുകയായിരുന്നു. മുഹമ്മദ് സിറാജ് 9 റൺസെടുത്ത് പുറത്താകാതെ നിന്നു.
49 ഓവറിൽ ഇന്ത്യ 232/9
47.3 ഓവർ, സൂര്യകുമാർ യാദവ് ഔട്ട്. 28 പന്തിൽ ഒരു ഫോർ ഉൾപ്പെടെ 18 റൺസ്. ജോഷ് ഹേസൽവുഡിന് രണ്ടാം വിക്കറ്റ്. വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന് അഞ്ചാമത്തെ ക്യാച്ച്.
ഇന്ത്യ 226/9
മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നീ വാലറ്റക്കാർ ക്രീസിൽ വന്നിട്ടും സ്ട്രൈക്ക് നിലനിർത്താൻ ശ്രമിക്കാതെ, മികച്ച ഫോമിലുള്ള ഓസ്ട്രേലിയൻ ബൗളർമാർക്കു മുന്നിൽ അവരെ എക്സ്പോസ് ചെയ്യുന്ന രീതി സൂര്യകുമാർ യാദവ് തുടരുന്നു. ഇതിനിടെ ഷമിയും ബുംറയും പുറത്താകുകയും ചെയ്തു. വാലറ്റക്കാരെ അവസാന പന്തിൽ സിംഗിൾ എടുപ്പിച്ച് സ്ട്രൈക്ക് നിലനിർത്തുന്ന രീതിയിലാണ് സൂര്യയുടെ സമീപനം.
46 ഓവറിൽ ഇന്ത്യ 221/8, സൂര്യ 24 പന്തിൽ 15
അഞ്ച് ഓവർ മാത്രം ശേഷിക്കെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ്. ഏഴു പേർ അണിനിരന്ന ഓസ്ട്രേലിയൻ ബൗളിങ് ലൈനപ്പിൽ ആഡം സാംപ പത്തോവർ പൂർത്തിയാക്കി. 44 റൺസ് വഴങ്ങി ബുംറയുടെ വിക്കറ്റും നേടി.
മൂന്ന് പന്ത് നേരിട്ട് ഒരു റണ്ണെടുത്ത ജസ്പ്രീത് ബുംറ ഔട്ട്. ആഡം സാംപയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഇന്ത്യക്ക് എട്ടാം വിക്കറ്റ് നഷ്ടം. സ്കോർ 44.5 ഓവറിൽ 214/8
10 പന്തിൽ ഒരു ഫോർ ഉൾപ്പെടെ ആറു റൺസെടുത്ത മുഹമ്മദ് ഷമി പുറത്ത്. സ്റ്റാർക്കിന് മൂന്നാം വിക്കറ്റ്, ഇംഗ്ലിസിന് നാലാമത്തെ ക്യാച്ച്. ഇന്ത്യ 44 ഓവറിൽ 213/7. സൂര്യകുമാർ യാദവും (13) ജസ്പ്രീത് ബുംറയും (0) ക്രീസിൽ.
107 പന്തിൽ ഒരു ഫോർ ഉൾപ്പെടെ 66 റൺസെടുത്ത കെ.എൽ. രാഹുൽ പുറത്ത്. മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിനു ക്യാച്ച്.
40 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ്. കെ.എൽ. രാഹുലും (65) സൂര്യകുമാർ യാദവും (8) ക്രീസിൽ. രാഹുൽ നേരിട്ട് പന്തുകളുടെ എണ്ണം നൂറ് കടന്നു.
35.5 ഓവറിൽ ഹേസൽവുഡിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിനു ക്യാച്ച്. സൂര്യകുമാർ യാദവ് ക്രീസിലേക്ക്.
86 പന്തിൽ കെ.എൽ. രാഹുൽ 50, ഒരേയൊരു ബൗണ്ടറി.
മുപ്പതാം ഓവറിലെ ആദ്യ പന്തിൽ ഇന്ത്യൻ ടോട്ടൽ 150 റൺസിലെത്തി. രാഹുലും (38) ജഡേജയും (0) ക്രീസിൽ.
വിരാട് കോലി പുറത്തായ ശേഷം, ആറാം നമ്പറിൽ സൂര്യകുമാർ യാദവിനെ പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ക്രീസിൽ. സൂര്യയെ ഫിനിഷ് റോളിലേക്ക് മാറ്റിനിർത്തുകയും, ക്രീസിൽ ലെഫ്റ്റ് - റൈറ്റ് കോംബിനേഷൻ സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യൻ തന്ത്രം. ലെഗ് സ്പിന്നർ ആഡം സാംപയെ ഫലപ്രദമായി നേരിടുക എന്നതും ലക്ഷ്യം.
28.3 ഓവർ. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എറിഞ്ഞ ബൗൺസുള്ള പന്ത് പ്രതിരോധിക്കാനുള്ള കോലിയുടെ ശ്രമം അവസാനിച്ചത് സ്റ്റമ്പിൽ, പ്ലെയ്ഡ് ഓൺ. വിരാട് കോലി ബി പാറ്റ് കമ്മിൻസ് 54 (63 പന്ത്, 4 ഫോർ).
ഇന്ത്യ 148/4
67 പന്തിൽ 37 റൺസുമായി കെ.എൽ. രാഹുൽ ക്രീസിൽ.
25.1 ഓവറിൽ വിരാട് കോലി അർധ സെഞ്ചുറി പൂർത്തിയാക്കി. ഇതുവരെ 56 പന്ത് നേരിട്ടു, നാലു ഫോറുകൾ നേടി. കോലി - രാഹുൽ സഖ്യത്തിനും അർധ സെഞ്ചുറി. ഇന്ത്യ 26 ഓവറിൽ 135/3
81 റൺസിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ടീമിനെ കരകയറ്റാൻ വിരാട് കോലിയുടെയും കെ.എൽ. രാഹുലിന്‍റെയും രക്ഷാപ്രവർത്തനം. നാലാം വിക്കറ്റ് നഷ്ടം 40 കടന്നു. കോലി 45, രാഹുൽ 23, ഇന്ത്യ 23 ഓവറിൽ 125/3
ഫൈനലിൽ വ്യക്തിഗത സ്കോർ നാൽപ്പതിലെത്തിയതോടെ വിരാട് കോലി ലോകകപ്പ് കരിയറിൽ 750 റൺസ് പിന്നിട്ടു. 21 റൺസുമായു കെ.എൽ. രാഹുലും ക്രീസിൽക്ഷ ഇന്ത്യ 21 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ്.
ഇന്ത്യ അവസാനം ബൗണ്ടറി നേടിയിട്ട് 50 പന്ത് പിന്നിട്ടു
16 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 101 റൺസ്. 34 റൺസുമായി കോലിയും 10 റൺസുമായി രാഹുലും ക്രീസിൽ.
മൂന്നു പന്തിൽ നാലു റൺസുമായി ശ്രേയസ് അയ്യർ മടങ്ങി. പാറ്റ് കമ്മിൻസിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിനു ക്യാച്ച്.
ഇന്ത്യ 10.2 ഓവറിൽ 81/3
31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ 9.4 ഓവറിൽ ഗ്ലെൻ മാക്സ്‌വെലിന്‍റെ പന്തിൽ ട്രാവിസ് ഹെഡ് എടുത്ത ക്യാച്ചിൽ പുറത്ത്. പിന്നോട്ടോടി ഡൈവ് ചെയ്തെടുത്ത മനോഹരമായ ക്യാച്ച്.
ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 76
റണ്ണൊഴുക്ക് നിയന്ത്രിക്കാൻ പേസ് ബൗളർമാർക്കു സാധിക്കാതെ വന്നതോടെ എട്ടാം ഓവറിൽ തന്നെ പാർട്ട് ടൈം ഓഫ് സ്പിന്നർ ഗ്ലെൻ മാക്സ്‌വെല്ലിനെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പന്തേൽപ്പിച്ചു. ഓവറിൽ കോലിയുടെ ഒരു ബൗണ്ടറി ഉൾപ്പെടെ ഏഴു റൺസ്.
മിച്ചൽ സ്റ്റാർക്കിനെതിരേ വിരാട് കോലിക്ക് തുടർച്ചയായ മൂന്നു ബൗണ്ടറി - മിഡ് ഓൺ, പോയിന്‍റ് , കവർ.
ഏഴോവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 53. രോഹിത് ശർമ (22 പന്തിൽ 33), വിരാട് കോലി (13 പന്തിൽ 16) ക്രീസിൽ.
5 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്. രോഹിത് ശർമ (20 പന്തിൽ 31), വിരാട് കോലി (4 പന്തിൽ 1) ക്രീസിൽ
അഞ്ചാം ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാർക്കിനെ മിഡ് ഓണിനു മുകളിലൂടെ ബൗണ്ടറിയിലെത്തിക്കാൻ ശ്രമിച്ച ശുഭ്‌മൻ ഗിൽ (7 പന്തിൽ 4) ആഡം സാംപയ്ക്ക് ക്യാച്ച് നൽകി പുറത്തായി.
3.5 ഓവറിൽ ജോഷ് ഹേസൽവുഡിനെ രോഹിത് ശർമ മിഡ് ഓണിനു മുകളിലൂടെ ഗ്യാലറിയിലെത്തിച്ചു. ആറാം പന്ത് ലോങ് ഓണിലൂടെ ഫോർ. നാലോവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 30
മൂന്നോവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ്
ജോഷ് ഹേസൽവുഡിന്‍റെ രണ്ടാമത്തെ പന്തിൽ സ്റ്റെപ്പൗട്ട് ചെയ്ത് കവറിലൂടെ ബൗണ്ടറി നേടിയ രോഹിത് ശർമ മൂന്നാമത്തെ പന്തിൽ ഷോർട്ട് ആം പുള്ളിലൂടെ മിഡ് ഓണിലൂടെ രണ്ടാമത്തെ ബൗണ്ടറിയും നേടി.
മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ് ആദ്യ ഓവറിൽ ഇന്ത്യക്ക് 3 റൺസ്. രോഹിത് ശർമയാണ് മൂന്നും നേടിയത്.
ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും.
ടോസ് നേടിയാൽ ബാറ്റിങ് തന്നെയായിരുന്നു തെരഞ്ഞെടുക്കുക എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.
ഇരു ടീമുകളും സെമി ഫൈനൽ ജയിച്ച ഫസ്റ്റ് ഇലവനിൽ മാറ്റം വരുത്തിയിട്ടില്ല.