ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മത്സരത്തിനിടെ.

 
Sports

സിറാജിന് 4 വിക്കറ്റ്, വിൻഡീസ് 162 ഓൾഔട്ട്

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച

VK SANJU

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിനു ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള വിൻഡീസ് ക്യാപ്റ്റൻ റോസ്റ്റൺ ചേസിന്‍റെ തീരുമാനത്തെ വെല്ലുവിളിച്ച സ്പെല്ലിലൂടെ മുഹമ്മദ് സിറാജാണ് കരീബിയൻ നിരയെ വിറപ്പിച്ചത്.

162 റൺസിന് വിൻഡീസ് ഓൾഔട്ടായി. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടിയപ്പോൾ, ജസ്പ്രീത് ബുംറയ്ക്ക് മൂന്നു വിക്കറ്റ്. കുൽദീപ് യാദവ് രണ്ടു പേരെയും വാഷിങ്ടൺ സുന്ദർ ഒരാളെയും പുറത്താക്കി.

ഓപ്പണർമാരായ തേജ്‌‌നരെയ്ൻ ചന്ദർപോളിനെ സിറാജും ജോൺ കാംപ്ബെലിനെ (8) ജസ്പ്രീത് ബുംറയും പുറത്താക്കിയതോടെ മികച്ച തുടക്കം സന്ദർശകർക്കു നിഷേധിക്കപ്പെട്ടു. തുടർന്നങ്ങോട്ട് സിറാജിന്‍റെ വാഴ്ച. അലിക് അത്തനേസ് (12), ബ്രാൻഡൺ കിങ് (13), റോസ്റ്റൺ ചേസ് (24) എന്നിവരെ കൂടി സിറാജ് പറഞ്ഞയച്ചപ്പോൾ, രണ്ടാം സെഷനിൽ ഷായ് ഹോപ്പിനെ കുൽദീപ് യാദവ് ക്ലീൻ ബൗൾ ചെയ്തു.

നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നീ ഓൾറൗണ്ടർമാരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഋഷഭ് പന്തിന്‍റെ അഭാവത്തിൽ ധ്രുവ് ജുറൽ വിക്കറ്റ് കീപ്പറായി. മൂന്നാം നമ്പറിൽ സായ് സുദർശൻ വരുമ്പോൾ, ദേവദത്ത് പടിക്കൽ റിസർവ് ബെഞ്ചിലായി.

"അധികാര മാറ്റത്തെക്കുറിച്ച് ചർച്ച വേണ്ട''; പാർട്ടി പ്രവർത്തകർക്ക് ഡി.കെ. ശിവകുമാറിന്‍റെ മുന്നറിയിപ്പ്

ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

''സർ ക്രീക്കിൽ സാഹസം വേണ്ട''; പാക്കിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

4 കോടി നഷ്ടപരിഹാരം തേടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

കണ്ണൂരിൽ എംഎൽഎയെ നാട്ടുകാർ കൈയേറ്റം ചെയ്തു