ഞാൻ കളി കാണാത്തതുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് ജയിച്ചതെന്ന് അമിതാഭ് ബച്ചൻ; ഈ ത്യാഗം മറക്കില്ലെന്ന് ആരാധകർ

 
Sports

താൻ കളി കാണാത്തതുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് ജയിച്ചതെന്ന് അമിതാഭ് ബച്ചൻ; ഈ ത്യാഗം മറക്കില്ലെന്ന് ആരാധകർ

സിനിമായ താരങ്ങളും മന്ത്രിമാരും അടക്കം പ്രമുഖരെല്ലാം ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തി

Namitha Mohanan

അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺ‌സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകീരീടം നിലനിർ‌ത്തിയതിനു പിന്നാലെ അഭിനന്ദന പ്രവാഹമാണ്. സിനിമായ താരങ്ങളും മന്ത്രിമാരും അടക്കം പ്രമുഖരെല്ലാം ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാൽ അമിതാഭ് ബച്ചന്‍റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താൻ മത്സരം കാണാത്തതുകൊണ്ടാണ് ഇന്ത്യ ടി20 വിജയിച്ചതെന്നാണ് അമിതാഭ് ബച്ചന്‍റെ പ്രതികരണം.

"ഞാൻ‌ പറഞ്ഞിരുന്നു. ഞാൻ മത്സരം കണ്ടില്ലെങ്കിൽ അവർ ജയിക്കുമെന്ന്. അത് സംഭവിച്ചു. ഞാൻ മത്സരം കണ്ടില്ലെങ്കിൽ ഇന്ത്യ ജയിക്കുമെന്ന് വിശ്വസിച്ച ആരാധകരുണ്ട്." എന്നാണ് അദ്ദേഹം തന്‍റെ എക്സ് പേജിൽ കുറിച്ചത്. താൻ ഇന്ത്യൻ ടീമിന്‍റെ നിർഭാഗ്യമാണെന്ന് അമിതാഭ് ബച്ചൻ മുൻ‌പും പ്രതികരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ പോസ്റ്റിനു താഴെ രസകരമായ കമന്‍റുകളെത്തുന്നുണ്ട്. "താങ്ങൾ ചെയ്യുന്നത് വലിയ ത്യാഗമാണെന്നും ദയവായി തുടരുക" എന്നും കമന്‍റുകളെത്തി. "ഞാനും ഇതാണ് ചെയ്തത്, ദൈവത്തിന് നന്ദി" എന്ന് മറ്റൊരു കമന്‍റുമെത്തി.

യുഎഇയുടെ ഒപെക് പിന്മാറ്റം ഇന്ത്യക്കു ഗുണകരം

ട്രാവിഷേക്, ക്ലാസൻ കസറി; മുംബൈയുടെ റൺമല കീഴടക്കി ഹൈദരാബാദ്

മതിലിടിഞ്ഞ് 2 മലയാളികൾ അടക്കം 7 പേർ മരിച്ചു

പോളിങ് പൂർണം, ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പ്

മതപ്രചാരണം: 3 യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം