.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#പി.ടി. ഉഷ
ഒരു ഇന്ത്യൻ കായികതാരം എന്ന നിലയിലും, ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ അധ്യക്ഷ എന്ന നിലയിലുമുള്ള എന്റെ പ്രയാണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അത്യധികം അഭിമാനവും സംതൃപ്തിയുമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിൽ കഴിഞ്ഞ 9 വർഷത്തിനിടെ സംഭവിച്ച അഭൂതപൂർവമായ പരിവർത്തനത്തിലൂടെ ഇന്ത്യൻ കായിക രംഗം ശരിക്കും വിസ്മയിപ്പിക്കുകയാണ്.
അതിവേഗം പരിവർത്തനം ചെയ്യപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനം മുതൽ പ്രത്യേക പരിശീലന പരിപാടികളും വർധിപ്പിച്ച ധനസഹായവും വരെയുള്ള കാര്യങ്ങൾ പരിശോധിക്കുമ്പോൾ, നമ്മുടെ രാജ്യം കായിക രംഗത്ത് അഭൂതപൂർവമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് കാണാം.
ഇന്ത്യൻ കായിക രംഗത്തെ ഈ അതിവേഗ പരിവർത്തനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് വനിതാ കായികതാരങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമീണ, പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ളവരുടെ ഉജ്വല പ്രകടനങ്ങളാണ്. ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും, ഈ വനിതകൾ സമാനതകളില്ലാത്ത നിശ്ചയദാർഢ്യവും സ്ഥൈര്യവും പ്രകടിപ്പിച്ചു. അത്ലറ്റിക്സ്, ഹോക്കി, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഗുസ്തി, ഭാരോദ്വഹനം, ബോക്സിങ് തുടങ്ങിയ കായിക ഇനങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വനിതകൾ നേടിയ ശ്രദ്ധേയമായ വിജയം അദമ്യമായ പോരാട്ടവീര്യത്തിന്റെയും അചഞ്ചലമായ അർപ്പണബോധത്തിന്റെയും തെളിവാണ്.
കായിക താരങ്ങളുമായി പ്രധാനമന്ത്രി മോദിയ്ക്കുള്ള വ്യക്തിപരമായ ബന്ധം ശരിക്കും പ്രചോദനാത്മകമാണ്. അദ്ദേഹത്തിന്റെ ഉറച്ച പിന്തുണയും കായികതാരങ്ങളുടെ ക്ഷേമത്തിലുള്ള ആത്മാർഥമായ താത്പര്യവും വിശ്വാസത്തിന്റേതും പ്രചോദനത്തിന്റേതുമായ അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ ഇടപഴകലും പ്രോത്സാഹനജനകമായ വാക്കുകളും അവരുടെ മുന്നേറ്റത്തിലുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണമായ താൽപ്പര്യവും കായിക മേഖലയിൽ അഭിമാനവും ഉത്തരവാദിത്തബോധവും വളർത്തി. ഇന്ത്യൻ കായിക താരങ്ങൾക്കിടയിൽ ആത്മവിശ്വാസവും വിജയിയുടെ മനോഭാവവും വളർത്തിയെടുക്കുന്നതിലും ഈ വ്യക്തി ബന്ധം ഏറെ പ്രയോജനപ്രദമായി.
കായികമേഖലയ്ക്കുള്ള ബജറ്റ് വിഹിതം കേന്ദ്രം വർധിപ്പിച്ചത് ഈ വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകമാണ്. ഈ മേഖലയുടെ പരിവർത്തന ശക്തി തിരിച്ചറിഞ്ഞ സർക്കാർ ഫണ്ടിംഗിന് മുൻഗണന നൽകി. അതിന്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ, പരിശീലന പരിപാടികൾ, കായികതാരങ്ങളുടെ ക്ഷേമം എന്നിവ മെച്ചപ്പെട്ടു. വർധിച്ച സാമ്പത്തിക പിന്തുണ സാമ്പത്തിക പരിമിതികളില്ലാതെ ഉയർന്ന തലത്തിൽ മത്സരിക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ കായികതാരങ്ങൾക്ക് പ്രദാനം ചെയ്യുന്നു. അവരുടെ ശ്രദ്ധ കായിക മികവ് കൈവരിക്കുന്നതിൽ മാത്രമായിരിക്കുമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
കായിക സംസ്കാരം വളർത്തിയെടുക്കുന്നതിലും ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ഖേലോ ഇന്ത്യ സംരംഭം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ സംരംഭം കായികരംഗത്തെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക മാത്രമല്ല യുവ കായികതാരങ്ങൾക്ക് നിർണായക പിന്തുണയും മാർഗനിർദേശവും നൽകുന്നു. സ്കൂൾ, കോളെജ് തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ച് ഖേലോ ഇന്ത്യ രാജ്യത്തിന്റെ എല്ലാ കോണുകളിലെയും ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ കണ്ടെത്തി. യുവ കായികതാരങ്ങൾക്ക് വലിയ സ്വപ്നങ്ങൾ കാണാനുള്ള വിശ്വാസവും വേദിയും ഈ സംരംഭം ഒരുക്കി. ഖേലോ ഇന്ത്യ, സ്പോർട്സിനോടുള്ള അഭിനിവേശം ജ്വലിപ്പിക്കുകയും ഭാവി ചാമ്പ്യന്മാർക്ക് വീഥിയൊരുക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി മോദി ആരംഭിച്ച ഫിറ്റ് ഇന്ത്യ പ്രസ്ഥാനം രാജ്യത്തിന്റെ കായികക്ഷമതയും സ്വാസ്ഥ്യവും മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തേജകമായി മാറി. സജീവമായ ഒരു ജീവിതശൈലിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഈ പ്രസ്ഥാനം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്പോർട്സിനെ സ്വീകരിക്കാനും സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകാനും പ്രേരിപ്പിച്ചു. ശാരീരിക ക്ഷമത കായിക മികവിന്റെ അടിസ്ഥാനശിലയായതിനാൽ, കായിക ക്ഷമതയുള്ളതും ആരോഗ്യയുക്തവുമായ രാഷ്ട്രത്തിലേക്കുള്ള പരിവർത്തനം നമ്മുടെ കായികതാരങ്ങളുടെ വിജയത്തിൽ നേരിട്ട് സംഭാവന നൽകി.
ഇന്ത്യൻ കായികരംഗത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഏറ്റവും ഫലപ്രദമായ സംരംഭങ്ങളിലൊന്നാണ് ടാർഗെറ്റ് ഒളിംപിക് പോഡിയം പദ്ധതി (TOPS). രാജ്യത്തെ ഏറ്റവും മികച്ച കായിക പ്രതിഭകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനാൽ, TOPS ഒരു വിപ്ലവകരമായ സംരംഭമാണ്. ഇതിലൂടെ, കായികതാരങ്ങൾക്ക് ലോകോത്തര, സവിശേഷ പരിശീലനവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നു. ആഗോള വേദിയിൽ മികവ് പുലർത്താൻ വേണ്ട വിഭവശേഷി അവർക്കുണ്ടെന്ന് ഉറപ്പാക്കുന്നു. വ്യക്തിഗത ശ്രദ്ധയിലും വൈയക്തിക പരിശീലന പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മുടെ കായികതാരങ്ങളുടെ അസാധാരണ പ്രകടനങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
കൂടാതെ, ദേശിയ മികവിന്റെ കേന്ദ്രങ്ങൾ (NCOEs) സ്ഥാപിച്ചത് ഇന്ത്യൻ കായികരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. ഈ കേന്ദ്രങ്ങൾ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, നൂതന പരിശീലന സംവിധാനങ്ങൾ, ഉന്നതനിലവാരമുള്ള പരിശീലകർ, അനുബന്ധ സ്റ്റാഫുകൾ എന്നിവ ലഭ്യമാക്കുന്നു. NCOEകൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. അവിടെ കായികതാരങ്ങൾക്ക് ലഭിക്കുന്ന ലോകോത്തര പരിശീലനം അന്തർദേശീയ നിലവാരം ആർജിക്കാൻ സഹായിക്കുന്നു. ഇത് അവരുടെ കായിക വികസനത്തിന് ഗണ്യമായ സംഭാവന നൽകുകയും യഥാർഥ സാധ്യതകൾ തിരിച്ചറിയാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ അചഞ്ചലമായ ശ്രദ്ധയ്ക്കും കായികവികസനത്തോടുള്ള ഗവണ്മെന്റ്റിന്റ്റെ സമഗ്രമായ സമീപനത്തിനും നന്ദി. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യ അഭൂതപൂർവമായ വിജയം കൈവരിക്കുന്നു. ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ നമ്മുടെ കായികതാരങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കുകയും മെഡലുകൾ നേടുകയും റെക്കോഡുകൾ തിരുത്തുകയും ചെയ്യുന്നു. ഇന്ത്യൻ കായിക വിനോദങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്നു. നമ്മുടെ കായിക താരങ്ങൾ യഥാർഥ ചാംപ്യന്മാരായി വാഴ്ത്തപ്പെടുന്നു.
സാമൂഹിക- സാമ്പത്തിക വികസനത്തിനുള്ള ശക്തമായ ഉപകരണമാണ് സ്പോർട്സ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സ്പോർട്സുമായി ബന്ധമുള്ള രാജ്യത്തെ യുവാക്കൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും സ്വഭാവ ഗുണങ്ങൾ ആർജിക്കുന്നതിലും വൻ വിജയം നേടും. ഇത് സാമൂഹിക പരിഷ്കരണത്തിനും മാനുഷിക മൂലധനത്തിനും ഗണ്യമായ സംഭാവനകൾ നൽകും. 9 വർഷം വിജയകരമായി പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവൺമെന്റിനൊപ്പം ഇന്ത്യൻ ഒളിംപിക് അസോസിയേഷനും, യുവാക്കൾ കൂടുതൽ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കൂട്ടായ പ്രവർത്തനം നടത്തുകയാണ്. അങ്ങനെ ഒരു രാഷ്ട്രം എന്ന നിലയിൽ, കൂടുതൽ വേഗവും, കൂടുതൽ ഉയരവും, കൂടുതൽ ശക്തിയും ആർജിച്ച് "സിറ്റിയസ്, ആൾട്ടിയസ്, ഫോർട്ടിയസ്' എന്ന മഹത്തായ ഒളിംപിക് ആദർശത്തിലേക്ക് നാം കൂടുതൽ അടുക്കുകയാണ്!