ജോ റൂട്ട്
നോട്ടിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി ഇംഗ്ലണ്ട് താരം ജോ റൂട്ട്. സിംബാബ്‌വെയ്ക്കെതിരായ ചതുർദിന ടെസ്റ്റിലെ ആദ‍്യ ദിനത്തിൽ 44 പന്തിൽ നിന്നും 34 റൺസ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 13,000 റൺസ് നേടുന്ന ആദ‍്യ ബാറ്ററായി ജോ റൂട്ട്.
ഇംഗ്ലണ്ടിനു വേണ്ടിയുള്ള 153-ാം ടെസ്റ്റ് മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. 28റൺസ് കൂടി മതിയായിരുന്നു ജോ റൂട്ടിന് ഈ നാഴികകല്ല് പിന്നിടാൻ.
ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓൾറൗണ്ടറായ ജാക് കാലിസിന്‍റെ പേരിലായിരുന്നു മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 13,000 റൺസ് നേടിയെന്ന റെക്കോഡ്. 159 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായിരുന്നു കാലിസ് ഈ നേട്ടം സ്വന്തമാക്കിയത്. 160 മത്സരങ്ങളിൽ 13,000 റൺസ് പിന്നിട്ട രാഹുൽ ദ്രാവിഡാണ് ഇന്ത‍്യൻ താരങ്ങളിൽ മുൻപന്തിയിലുള്ളത്. സച്ചിൻ ടെൻഡുൽക്കർ, റിക്കി പോണ്ടിങ് എന്നിവർ പിന്നിലുണ്ട്.