നീരജ് ചോപ്രയും മനു ഭാക്കറും 
Sports

മനു ഭാക്കറും നീരജ് ചോപ്രയും പ്രണയത്തിലോ? പ്രതികരിച്ച് മനുവിന്‍റെ അച്ഛൻ|Video

മനുവും നീരജും പാരിസിൽ വച്ച് സംസാരിക്കുന്ന വിഡിയോ പുറത്തു വന്നതിനു പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നുമുള്ള അഭ്യൂഹം സമൂഹമാധ്യമങ്ങൾ ശക്തമായിരുന്നു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മെഡലുകൾ നേടി തന്ന അഭിമാന താരങ്ങളാണ് നീരജ് ചോപ്രയും മനു ഭാക്കറും. ഇത്തവണ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളിയും വനിതകളുടെ ഷൂട്ടിങ്ങിൽ മനു വെങ്കലവും സ്വന്തമാക്കിയിരുന്നു. മനുവും നീരജും പാരിസിൽ വച്ച് സംസാരിക്കുന്ന വിഡിയോ പുറത്തു വന്നതിനു പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നുമുള്ള അഭ്യൂഹം സമൂഹമാധ്യമങ്ങൾ ശക്തമായിരുന്നു. എന്നാൽ അത്തരം പ്രചരണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് 22കാരിയായ മനു ഭാക്കർ.

2018 മുതൽ ഇത്തരം വേദികളിൽ ഒരുമിച്ചുണ്ടാകാറുണ്ട്. മത്സരങ്ങൾക്കിടെ കാണുമ്പോൾ സംസാരിക്കാറുമുണ്ട്. അതല്ലാതെ ഇടയ്ക്ക് കാണാറില്ല. ഇത്തരം അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മനു പറയുന്നു. മനുവിന്‍റെ അമ്മ നീരജുമായി സംസാരിക്കുന്ന വിഡിയോയും വൈറലായിരുന്നു.

എന്നാൽ അതേക്കുറിച്ച് തനിക്കറിയില്ലെന്നും ആ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും മനു പറയുന്നു. മനുവിന് ഇപ്പോഴും വിവാഹപ്രായമായിട്ടില്ലെന്ന് പിതാവ് കിഷൻ ഭാക്കർ പ്രതികരിച്ചു.

മനു ഇപ്പോഴും ചെറുപ്പമാണ്. വിവാഹപ്രായമായിട്ടില്ല. വിവാഹത്തെക്കുറിച്ചൊന്നും ഈ ഘട്ടത്തിൽ ചിന്തിക്കുന്നു പോലുമില്ലെന്നാണ് കിഷൻ ഭാക്കർ പ്രതികരിച്ചത്. മനുവിന്‍റെ അമ്മ നീരജിനെ മകനെപ്പോലെയാണ് കാണുന്നതെന്നും കിഷൻ കൂട്ടിച്ചർത്തു. വിഷയത്തിൽ ഇതു വരെയും നീരജ് പ്രതികരിച്ചിട്ടില്ല.

"മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം'': ബിജെപി നേതൃത്വത്തിനെതിരേ മുൻ വക്താവ്

കക്കോടിയിൽ മതിലിടിഞ്ഞു വീണ് അപകടം; ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്നാക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുറച്ചു

കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം