former cricket player Raza Hassan 
Sports

മുൻ പാക് ക്രിക്കറ്റ് താരം റാസ ഹസന് വധു ഇന്ത്യക്കാരി

അതിർത്തിക്കപ്പുറമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്ന നിരവധി പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി റാസ മാറുമെന്നത് ശ്രദ്ധേയമാണ്

Megha Ramesh Chandran

പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം റാസ ഹസന് വധു ഇന്ത്യകാരി പൂജ ബൊമ. തന്‍റെ വിവാഹ അഭ്യർഥനയ്ക്ക് പൂജ യെസ് പറഞ്ഞതയാണ് റാസ ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. അടുത്ത വർഷമായിരിക്കും ഇരുവരുടെയും വിവാഹം. കഴിഞ്ഞ വർഷം ന്യൂയേർക്കിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. പാകിസ്ഥാൻ വിട്ട് ഇപ്പോൾ യുഎസിലാണ് റാസ താമസിക്കുന്നത്.

അതിർത്തിക്കപ്പുറമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്ന നിരവധി പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി റാസ മാറുമെന്നത് ശ്രദ്ധേയമാണ്. ഷോയിബ് മാലിക്, ഹസൻ അലി, മൊഹ്‌സിൻ ഖാൻ, സഹീർ അബ്ബാസ് എന്നിവരെല്ലാം ഇന്ത്യൻ സ്ത്രീകളെ വിവാഹം കഴിച്ചു, സാനിയ മിർസയാണ് ഏറ്റവും പ്രശസ്തയായത്.

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്

ദൂരദർശനും ആകാശവാണിയും പരിഷ്കരിക്കുന്നു

കേന്ദ്ര സാഹിത‍്യ അക്കാഡമി അവാർഡ് പ്രഖ‍്യാപനം മാറ്റി

എസ്ഐആർ നടപടി വീണ്ടും നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദം നൽകാൻ സുപ്രീംകോടതി നിർദേശം