ആർസിബി പേരുമാറ്റ ചടങ്ങിൽ സ്മൃതി മന്ഥന, ഫാഫ് ഡു പ്ലെസി, വിരാട് കോലി തുടങ്ങിയവർ.
ആർസിബി പേരുമാറ്റ ചടങ്ങിൽ സ്മൃതി മന്ഥന, ഫാഫ് ഡു പ്ലെസി, വിരാട് കോലി തുടങ്ങിയവർ. 
Sports

ഐപിഎൽ 2024: ആർസിബി പേരുമാറ്റി

ബംഗളൂരു: ഐപിഎൽ ടീം ആർസിബി പുതിയ സീസണിനു തൊട്ടു മുൻപ് പേരു മാറ്റി. റോയൽ ചലഞ്ചേഴ്സ് എന്ന ബ്രാൻഡ് നെയിമിൽ മാറ്റമില്ല. ഒപ്പമുള്ള സിറ്റി നെയിമിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ബാംഗ്ലൂർ എന്നതിനു പകരം ഒദ്യോഗികമായി സ്വീകരിച്ചിട്ടുള്ള ബംഗളൂരു എന്ന പേരാണ് ആർസിബി ഇനി ഉപയോഗിക്കുക. അതായത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇനി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആയിരിക്കും.

ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി, വനിതാ ടീം ക്യാപ്റ്റൻ സ്മൃതി മന്ഥന, സൂപ്പർ താരം വിരാട് കോലി, മറ്റു ടീമംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലായിരുന്നു പേരുമാറ്റ പ്രഖ്യാപനം. ടീമിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയം ആയിരുന്നു വേദി.

മാർച്ച് 22ന് ഉദ്ഘാടന മത്സരത്തിൽ തന്നെ ആർസിബി ഇറങ്ങുന്നുണ്ട്. നിലവിലുള് ചാംപ്യൻമാരായ ചെന്നൈ സൂപ്പർകിങ്സാണ് എതിരാളികൾ. അതിനു ശേഷം പഞ്ചാബ് കിങ്സ്, കോൽക്കത്ത നൈറ്റ്റൈഡേഴ്സ്, ലഖ്നൗ സൂപ്പർജയന്‍റ്സ് എന്നിവർക്കെതിരേ ഹോം മത്സരങ്ങൾ. തുടർന്ന് രാജസ്ഥാൻ റോയൽസിനെതിരായ എവേ മത്സരത്തോടെ ആദ്യഘട്ടത്തിൽ ആർസിബിയുടെ മത്സരങ്ങൾ അവസാനിക്കും.

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്കെതിരേ എം. സ്വരാജ് സുപ്രീം കോടതിയിൽ

ഓട്ടോറിക്ഷയിൽ ബസ് ഇടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രം

കെജ്‌രിവാൾ പുറത്തിറങ്ങി; ആഹ്ലാദപ്രകടനവുമായി പ്രവർത്തകർ|Video

പ്രജ്വൽ രേവണ്ണയ്ക്കെതിരേ പരാതി നൽകിയത് പൊലീസിന്‍റെ ഭീഷണി മൂലമെന്ന് പരാതിക്കാരി