Sachin Tendulkar 
Sports

പാക്കിസ്ഥാനെതിരേ തിളക്കം സച്ചിന്

ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം ആരുടേത് എന്ന ചോദ്യത്തിനുത്തരം ചെന്നെത്തി നില്‍ക്കുന്നത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിലാണ്

MV Desk

അഹമ്മദാബാദ്: പാക്കിസ്ഥാനെതിരേ ഇതുവരെയുള്ള ലോകകപ്പ് മത്സരങ്ങളിലെല്ലാം വിജയിച്ചിട്ടുള്ളത് ഇന്ത്യയാണ്. എന്നാല്‍, ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം ആരുടേത് എന്ന ചോദ്യത്തിനുത്തരം ചെന്നെത്തി നില്‍ക്കുന്നത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിലാണ്.

അഞ്ച് ഇന്നിങ്‌സുകളാണ് സച്ചിന്‍ പാക്കിസ്ഥാനെതിരേ ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ 78.25 എന്ന മികച്ച ശരാശരിയില്‍ 313 റണ്‍സ് നേടി. ഉയര്‍ന്ന സ്‌കോര്‍ 98. രണ്ടാം സ്ഥാനത്ത് വിരാട് കോലിയാണ്, മൂന്നു മത്സരങ്ങളില്‍നിന്ന് 64.33 ശരാശരിയില്‍ 193 റണ്‍സ് നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 107. മൂന്നാമത് രോഹിത് ശര്‍മയാണ്. രണ്ട് ഇന്നിങ്‌സുകളില്‍നിന്ന് 140 റണ്‍സ് . ശരാശരി 77.50.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ. 45 മത്സരങ്ങളിലെ 44 ഇന്നിങ്‌സുകളില്‍നിന്ന് 2278 റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്, ശരാശരി 56.95. ആറ് സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയുമുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 152. ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് വിരാട് കോലി തന്നെ. 28 ഇന്നിങ്‌സുകളില്‍നിന്ന് 1170 റണ്‍സ്. 19 മത്സരങ്ങളില്‍നിന്ന് 1109 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് മൂന്നാമത്.

നാലാം ടി20 ഉപേക്ഷിച്ചു

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?