Sports

'ദൈവമേ, ദയവായി അങ്ങെന്‍റെ ടാറ്റൂ കാണൂ': ദൈവം കണ്ടു, മറുപടിയും കൊടുത്തു : വീഡിയോ

ആരാധകന്‍റെ അതിരറ്റ സ്നേഹം തുളുമ്പുന്ന വീഡിയോ പെട്ടെന്നു തന്നെ സച്ചിന്‍റെ ശ്രദ്ധയിൽപ്പെട്ടു

ജീവിതത്തിൽ അർധസെഞ്ച്വറിയോട് അടുക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ. തിങ്കളാഴ്ച അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന സച്ചിൻ കഴിഞ്ഞദിവസം ട്വിറ്ററിൽ ആസ്ക്ക് സച്ചിൻ സെഷൻ നടത്തിയിരുന്നു. ആരാധകർക്ക് സച്ചിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നിരവധി പേരാണു വിനിയോഗിച്ചത്. ഒരുപാടു പേർക്ക് സച്ചിൻ മറുപടി നൽകുകയും ചെയ്തു.

കൈയിൽ സച്ചിന്‍റെ ചിത്രം ടാറ്റൂ ചെയ്തൊരു ആരാധകനും ട്വിറ്ററിൽ ആശയവിനിമയം നടത്തി. പാകിസ്ഥാനെതിരായ മത്സരത്തിനിടെയുള്ള സച്ചിന്‍റെ ചിത്രമാണു ശിവ എന്ന ആരാധകൻ പച്ച കുത്തിയിരുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ് ആണിതെന്നും ശിവ കുറിച്ചിരുന്നു. അമ്പതാം പിറന്നാളിനോടനുബന്ധിച്ചാണ് ഈ ടാറ്റൂ ചെയ്തതെന്നും അദ്ദേഹം വീഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ആരാധകന്‍റെ അതിരറ്റ സ്നേഹം തുളുമ്പുന്ന വീഡിയോ പെട്ടെന്നു തന്നെ സച്ചിന്‍റെ ശ്രദ്ധയിൽപ്പെട്ടു. പത്തിൽ പത്ത് മാർക്ക് നൽകിക്കൊണ്ട് ആ വീഡിയോ അദ്ദേഹം ഷെയറും ചെയ്തു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി