സർഫറാസ് ഖാൻ

 
Sports

സിറാജിനെ അടിച്ച് പറത്തി സർഫറാസ് ഖാൻ; രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി

206 പന്തിൽ ഇരട്ട സെഞ്ചുറി നേടിയ സർഫറാസ് ഖാൻ 227 റൺസ് നേടിയ ശേഷമാണ് പുറത്തായത്

Aswin AM

ഹൈദരാബാദ്: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മുംബൈയ്ക്കു വേണ്ടി ഇരട്ട സെഞ്ചുറി നേടി സർഫറാസ് ഖാൻ. 206 പന്തിൽ ഇരട്ട സെഞ്ചുറി നേടിയ താരം 227 റൺസ് നേടിയ ശേഷമാണ് പുറത്തായത്. 19 ബൗണ്ടറിയും 9 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സർഫറാസിന്‍റെ അഞ്ചാമത്തെ ഇരട്ട സെഞ്ചുറിയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. 2019-2020 രഞ്ജി ട്രോഫി സീസണുകൾക്കു ശേഷം അമൻദീപ് ഖരെ, അനുസ്തൂപ് മജൂംദാർ എന്നിവർ മാത്രമാണ് സർഫറാസിനെക്കാൾ അധികം സെഞ്ചുറി നേടിയിട്ടുള്ളത്.

മുഹമ്മദ് സിറാജ് എറിഞ്ഞ 39 പന്തുകളിൽ നിന്ന് 45 റൺസാണ് സർ‌ഫറാസ് അടിച്ചെടുത്തത്. ദേശീയ ടീമിലേക്ക് സർഫറാസിനെ വേണ്ട രീതിയിൽ പരിഗണിക്കാതിരിക്കുമ്പോഴും ആഭ‍്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തന്നെയാണ് സർഫറാസ് കാഴ്ചവയ്ക്കുന്നത്. സർഫറാസിന്‍റെ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ മുംബൈ 560 റൺസ് അടിച്ചെടുത്തു.

സർഫറാസിനു പുറമെ ക‍്യാപ്റ്റൻ സിദ്ധേഷ് ലാഡ് (104) സെഞ്ചുറിയും സുവേദ് പാർക്കർ അർധസെഞ്ചുറിയും നേടി. നാലു വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന നിലയിലാണ് രണ്ടാം ദിനം മുംബൈ ബാറ്റിങ് ആരംഭിച്ചത്. പിന്നീട് സർഫറാസ് തകർത്ത് അടിച്ചതോടെയാണ് സ്കോർ ഉയർന്നത്.

ജനങ്ങൾ മാറി ചിന്തിക്കേണ്ട സമയമായി; ഇടതു-വലതു പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

"ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് ആസാദ് ഹിന്ദ് എന്നാക്കി മാറ്റണം"; മോദിക്ക് കത്തെഴുതി കെ.കവിത

കനത്ത മഞ്ഞുവീഴ്ച; ശ്രീനഗർ വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായും റദ്ദാക്കി

ബൈക്ക് ടാക്സി നിരോധനം കർണാടക ഹൈക്കോടതി നീക്കി; നിയന്ത്രണം സർക്കാരിന് ഏർപ്പെടുത്താം

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് ജാമ‍്യം