യുസ്‌വേന്ദ്ര ചഹൽ,ധനശ്രീ വർമ

 
Sports

ധനശ്രീയുമായുള്ള വിഷയം അടഞ്ഞ അധ്യായം; പ്രതികരിച്ച് ചഹൽ

അവരുടെ വീട്ടുചെലവ് ഇപ്പോഴും എന്‍റെ പേരിലാണ് നടക്കുന്നത്. അവർ ജോലി തുടരട്ടെ. അതൊന്നും തന്നെ ബാധിക്കില്ലെന്നും ചഹൽ കൂട്ടിച്ചേർത്തു.

Sports Desk

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം‌ യുസ്‌വേന്ദ്ര ചഹലിന്‍റെയും നടിയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമയുടെയും വിവാഹമോചന വാർത്ത ആരാധകരെ അമ്പരിപ്പിച്ചിരുന്നു. കല്യാ‌ണം കഴിഞ്ഞ് രണ്ടു മാസത്തിനിടെ ചഹൽ തന്നെ വഞ്ചിച്ചെന്ന ധനശ്രീയുടെ ആരോപണവും മാധ്യമങ്ങൾക്ക് ചൂടേറിയ വിഭവമായി. ഇപ്പോഴിതാ ധനശ്രീക്ക് മറുപടി നൽകിയിരിക്കുകയാണ് ചഹൽ. താൻ ആരെയും വഞ്ചിട്ടില്ലെന്നും ഒരു കായിക താരത്തിന് അതിനു സാധിക്കില്ലെന്നും ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ചഹൽ പറഞ്ഞു.

എന്‍റെയും ധനശ്രീയുടെയും വിവാഹബന്ധം നാലര വർഷം നീണ്ടുനിന്നു. കല്യാണം കഴിഞ്ഞ് രണ്ടു മാസം തികയും മുൻപേ വഞ്ചിച്ചെങ്കിൽ ആ ബന്ധം ഇത്രയും കാലം തുടരുമായിരുന്നോ- ചഹൽ ചോദിച്ചു.

ഞാൻ ഒരു കായിക താരമാണ്, വഞ്ചിക്കില്ല. എന്നെ സംബന്ധിച്ച് ധനശ്രീയുമായുള്ള വിഷയം അടഞ്ഞ അധ്യായമാണ്. എന്‍റെ ജീവിതവുമായി ഞാൻ മുന്നോട്ടുപോയി. എന്നാൽ ഇപ്പോഴും ചില ആൾക്കാർ ആ വിഷയം വിട്ടിട്ടില്ല. അവരുടെ വീട്ടുചെലവ് ഇപ്പോഴും എന്‍റെ പേരിലാണ് നടക്കുന്നത്. അവർ ജോലി തുടരട്ടെ. അതൊന്നും തന്നെ ബാധിക്കില്ലെന്നും ചഹൽ കൂട്ടിച്ചേർത്തു.

2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2022 മുതൽ ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. ഈ വർഷം ഫെ‌ബ്രുവരിയിലാണ് ദമ്പതികൾ ഒരുമിച്ച് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഐപിഎൽ സീസണിന് തൊട്ടു മുൻപ് ചഹാലിനും ധനശ്രീക്കും കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.

കൊച്ചിയിൽ 80 ലക്ഷം കവർന്നതിൽ ദുരൂഹത; നോട്ടിരട്ടിപ്പ് ഇടപാടെന്ന് സംശയം

മുംബൈ ഭീകരാക്രമണത്തിനു തിരിച്ചടി നൽകുന്നത് തടഞ്ഞത് ആരാണ്? കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് മോദി

ഭിന്നശേഷി സംവരണത്തില്‍ പ്രശ്നം പരിഹരിച്ചു പോകും: വി. ശിവന്‍കുട്ടി

വ്യാഴാഴ്ച ഡോക്റ്റർമാർ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു