എർലിങ് ഹാലണ്ട് 
Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ത്രില്ലിങ് ക്ലൈമാക്സ്

പോയിന്‍റ് പട്ടികയിൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 88 പോയിന്‍റാണ് അവർക്ക്. രണ്ടു പോയിന്‍റ് പിന്നിലുള്ള ആഴ്സനൽ രണ്ടാം സ്ഥാനത്തും.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ക്ലൈമാക്സ് ഇക്കുറി ഒന്നാന്തരം സ്പോർട്സ് ത്രില്ലറായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ. അവസാന മത്സരത്തിനും ലോങ് വിസൽ മുഴങ്ങുന്നതു വരെ ജേതാവാരെന്നറിയാൻ കാത്തിരിക്കണം എന്നതാണ് അവസ്ഥ.

പോയിന്‍റ് പട്ടികയിൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 88 പോയിന്‍റാണ് അവർക്ക്. രണ്ടു പോയിന്‍റ് പിന്നിലുള്ള ആഴ്സനൽ രണ്ടാം സ്ഥാനത്തും. രണ്ടു ടീമുകൾക്കും ഓരോ മത്സരങ്ങൾ ബാക്കിയുണ്ട്. ഇതിൽ ആഴ്സനൽ തോറ്റാൽ സിറ്റിക്ക് കപ്പ് ഉറപ്പിക്കാം. എന്നാൽ, ആഴ്സനൽ അവസാന മത്സരത്തിൽ ജയിക്കുകയാണെങ്കിൽ, സിറ്റിക്ക് അവസാന മത്സരത്തിൽ പരാജയം ഒഴിവാക്കിയാലേ കപ്പ് നേടാനാകൂ. ഇൻ ഫോം സ്ട്രൈക്കർ എർലിങ് ഹാലണ്ടാണ് സിറ്റിയുടെ സാധ്യത സജീവമാക്കുന്നത്.

അതേസമയം, ആഴ്സനലിന് അവസാന മത്സരത്തിൽ നേരിടാനുള്ള എവർട്ടണെയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറിയ എവർട്ടൺ മികച്ച ഫോമിലാണ് എന്നത് ആഴ്സനൽ ആരാധകരുടെ ആശങ്ക വർധിപ്പിക്കുന്നു.

നേപ്പാളിൽ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രി

മുഖംമൂടിയിട്ട് കെഎസ്‌യു നേതാക്കളെ കോടതിയിൽ എത്തിച്ചത് അസംബന്ധം: രമേശ് ചെന്നിത്തല

ചാര്‍ളി കിര്‍ക്കിന്‍റെ കൊലപാതകം; പ്രതി ടെയ്‌ലര്‍ റോബിന്‍സണ്‍ പിടിയില്‍

മികച്ച പ്രവർത്തനം നടത്തിയാലേ ഇനി മത്സരിക്കാനുള്ളൂ: സുരേഷ് ഗോപി

മൺസൂൺ പെയ്തൊഴിയുന്നു; സെപ്റ്റംബർ പാതിയോടെ മടക്കം