യാസിർ സബീരി

 
Sports

അർജന്‍റീനയെ തോൽപ്പിച്ച മൊറോക്കോ അണ്ടർ-20 ലോകകപ്പ് ചാംപ്യൻമാർ

2009ൽ ഘാന കിരീടം നേടിയതിനു ശേഷം അണ്ടർ-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി.

VK SANJU

സാന്‍റിയാഗോ: അണ്ടർ-20 ഫുട്‌ബോൾ ലോകകപ്പിൽ മൊറോക്കോയ്ക്ക് കന്നിക്കിരീടം. ഫൈനലിൽ അർജന്‍റീനയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് മൊറോക്കോ പരാജയപ്പെടുത്തിയത്.

മൊറോക്കോയുടെ സ്ട്രൈക്കർ യാസിർ സബീരിയുടെ വകയായിരുന്നു രണ്ടു ഗോളും. 12ാം മിനിറ്റിലും 29ാം മിനിറ്റിലുമാണ് സബീരി ഗോളുകൾ നേടിയത്. ഇതോടെ, 2009ൽ ഘാന കിരീടം നേടിയതിനു ശേഷം അണ്ടർ-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി.

ഈ ടൂർണമെന്‍റിൽ അർജന്‍റീനയുടെ ആദ്യ തോൽവിയാണിത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് അർജന്‍റീന കളത്തിലിറങ്ങിയത്. ബയേൺ ലെവർകൂസന്‍റെ ക്ലോഡിയോ എച്ചെവെറി, റയൽ മാഡ്രിഡിന്‍റെ ഫ്രാങ്കോ മാസ്റ്റാന്‍റുവോനോ എന്നീ പ്രധാന കളിക്കാർ ഇല്ലാതെയാണ് അർജന്‍റീന ഫൈനലിൽ എത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിൻ, ബ്രസീൽ, മെക്സിക്കോ എന്നിവർക്കെതിരേ വിജയിച്ച മൊറോക്കോ, നോക്കൗട്ട് ഘട്ടത്തിൽ ദക്ഷിണ കൊറിയ, യുഎസ്എ, ഫ്രാൻസ് എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.

നേതാക്കളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, കൂടിക്കാഴ്ച വൈകിട്ട്; അന്തിമ തീരുമാനം എന്നുണ്ടാവും!!

പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രിയായി സുവേന്ദു അധികാരി സത‍്യപ്രതിജ്ഞ ചെയ്തു; ബ്രിഗേഡ് ഗ്രൗണ്ടിൽ തടിച്ചു കൂടിയത് ജനസാഗരം

'360 ഡിഗ്രി' താരത്തിന്‍റെ ക‍്യാപ്റ്റൻസി നഷ്ടമാകും; പകരം ഇന്ത‍്യയെ നയിക്കാൻ സഞ്ജു

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ

ഓഫർ അവസാനിച്ചു, ഇനി നടപടിയിലേക്ക്; പിഴയടക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും!