.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇന്‍ഡോര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്സ്മാന് വിരാട് കോലി ബാധ്യതയാകുന്നു. ഏകദിനങ്ങളിലും ടി20യിലും ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിക്ക് പക്ഷേ, ടെസ്റ്റില്‍ ആ മികവിലേക്കുയരാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ 20 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ കോലി ഓസ്ട്രേലിയക്കെതിരെ കളിച്ച അഞ്ച് ഇന്നിംഗ്സുകളില്‍ നേടിയത് 111 റണ്‍സ് മാത്രമാണ്. 13, 22, 20, 44, 12 എന്നിങ്ങനെയായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ വിരാട് കോലിയുടെ ബാറ്റിങ്.
അതിന് മുമ്പ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാകട്ടെ 1, 24, 19*, 1 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോറുകള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച ടെസ്റ്റില്‍ 20 ഉം 13ഉം റണ്‍സെടുത്ത് കോലി മടങ്ങി.
ഏകദിനങ്ങളിലും ടി20യിലും അടിച്ചു തകര്‍ക്കാറുള്ള ശ്രീലങ്കക്കെതിരെ പോലും കോലിക്ക് ഫോമിലേക്ക് ഉയരാനായില്ല. 13, 23, 45 റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 79 റണ്‍സാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി കളിച്ച കഴിഞ്ഞ 20 ഇന്നിംഗ്സുകളിലെ വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
ഫാബ് ഫോറിലെ കെയ്ന്‍ വില്യംസണും ജോ റൂട്ടും സ്റ്റീവ് സ്മിത്തും സെഞ്ചുറികള്‍ നേടി ഫോം വീണ്ടെടുക്കുയും ഫോമില്‍ തുടരുകയും ചെയ്യുമ്പോഴും കോലിക്ക് മാത്രം മികവിലേക്ക് മടങ്ങാനാവുന്നില്ലെന്നത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്.
വിരാട് കോലിയുട അവസാന ടെസ്റ്റ് സെഞ്ചുറി പിറന്നിട്ട് 41 ഇന്നിംഗ്സുകളും 1196 ദിവസവുമായിരിക്കുന്നു. അവസാന ടെസ്റ്റ് ഫിഫ്റ്റി അടിച്ചിട്ട് 15 ഇന്നിംഗ്സുകളും 415 ദിവസവുമാകുന്നു.