വാങ്കഡെ @ 50; ജനുവരി 19ന് അതിഗംഭീര ആഘോഷം  
Sports

വാങ്കഡെ @ 50; ജനുവരി 19ന് അതിഗംഭീര ആഘോഷം

മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങളും നിലവിലെ ക്രിക്കറ്റ് ഇതിഹാസങ്ങളും പങ്കെടുക്കുന്നു

Ardra Gopakumar

മുംബൈ: മുംബൈയുടെ ചരിത്ര പ്രധാനമായ വാങ്കഡെ ക്രിക്കറ്റ്‌ സ്റ്റേഡിയം അതിന്‍റെ 50-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ഞായറാഴ്ച ഗംഭീരമായ ആഘോഷത്തിനാണ് സ്റ്റേഡിയം തയ്യാറെടുക്കുന്നത്. മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങളും നിലവിലെ ക്രിക്കറ്റ് ഇതിഹാസങ്ങളും പങ്കെടുക്കുന്ന ആഘോഷത്തിൽ പ്രശസ്ത കലാകാരന്മാരുടെ സംഗീത പരിപാടികൾ ഉണ്ടായിരിക്കും.

സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, സൂര്യകുമാർ യാദവ് തുടങ്ങി മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങളും ഇന്നത്തെ ക്രിക്കറ്റ് ഇതിഹാസങ്ങളും, വാങ്കഡെ സ്‌റ്റേഡിയത്തിന്‍റെ ഈ സുവർണ്ണ വേളയിൽ പങ്കെടുക്കും. സംഗീത പരിപാടികൾക്ക് പുറമെ ഒരു മാസ്മരിക ലേസർ ഷോയും ആഘോഷത്തിൽ ഉണ്ടായിരിക്കും. ക്രിക്കറ്റ് പ്രേമികൾക്ക് ആഘോഷത്തിൽ പങ്കെടുക്കാൻ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

അതേസമയം "മുംബൈയുടെ യഥാർത്ഥ അഭിമാനമായ വാങ്കഡെ സ്റ്റേഡിയം ക്രിക്കറ്റിലെ ഏറ്റവും ചരിത്ര നിമിഷങ്ങൾ കണ്ടിട്ടുണ്ട്. ക്രിക്കറ്റും തത്സമയ വിനോദവും സമന്വയിപ്പിക്കുന്ന ഈ ആഘോഷം, ആക്ഷന്‍റെ ഭാഗമാകാനും ഒഴിവാക്കാനാവാത്ത ഒരു കാഴ്ച്ച അനുഭവിക്കാനുമുള്ള മുംബൈക്കാർക്ക് ഒരു അവസരമാണ്,” വക്താവ് പറഞ്ഞു.

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന് ഇടക്കാല ജാമ‍്യം

പിഎം ശ്രീയിലെ നിലപാട് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി; ബിനോയ് വിശ്വത്തിനെതിരേ സിപിഐ പാലക്കാട് ജില്ലാ എക്സിക‍്യൂട്ടീവ്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിമാസ നഷ്ടം 112 കോടി രൂപ!

സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു; വെള്ളിയാഴ്ച ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെലോ അലർട്ട്