യുസ്‌വേന്ദ്ര ചഹാൽ,ധനശ്രീ വർമ
മുംബൈ: ഇന്ത‍്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാലും ഭാര‍്യ ധനശ്രീ വർമയും ഔദ‍്യോഗികമായി വേർ പിരിഞ്ഞു. ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹ മോചനം അനുവദിച്ചത്. ചഹാലിന് മാർച്ച് 22 ന് നടക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്ന് ബോംബെ ഹൈക്കോടതി കുടുംബ കോടതിയോട് നിർദേശിച്ചിരുന്നു.
2020ലായിരുന്നു ഇരുവരുടെയും വിവാഹം. 2025 ഫെബ്രുവരി 25നാണ് ബാന്ദ്ര ഹൈക്കോടതിയിൽ ചഹാലും ധനശ്രീയും വിവാഹമോചന ഹർജി സമർപ്പിച്ചത്.
തുടർന്നുള്ള വാദമാണ് വ‍്യാഴാഴ്ച കോടതി കേട്ടത്. മുമ്പ് വിവാഹ മോചനത്തിനായി ആറ് മാസത്തെ കൂളിങ് ഓഫ് കാലാവധി ഒഴിവാക്കണമെന്ന് ആവശ‍്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കുടുംബ കോടതി ഈ ആവശ‍്യം തള്ളി. ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ നൽകുമെന്ന് ചഹാൽ നേരത്തെ വ‍്യക്തമാക്കിയിരുന്നു. ഇതുവരെ 2.37 കോടി രൂപ ജീവനാംശം നൽകിയിട്ടുണ്ട്.