നഗരത്തിൽ ഡ്രൈവറില്ലാ ടാക്സികൾ ഈ വർഷം ആദ്യം.
Representative image
ദുബായ്: നഗരത്തിൽ ഡ്രൈവറില്ലാ ടാക്സികൾ ഈ വർഷം ആദ്യത്തിലും പറക്കും ടാക്സികൾ വർഷാവസാനത്തോടെയും സർവിസ് ആരംഭിക്കുമെന്ന് ദുബായ് ആർടിഎ ഡയറക്റ്റർ ബോർഡ് ചെയർമാനും ഡയറക്റ്റർ ജനറലുമായ മതാർ അൽ തായർ വെളിപ്പെടുത്തി.
സ്കൈപോർട്ടുകൾ അടക്കം പറക്കും ടാക്സി പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് അൽ തായർ സ്ഥിരീകരിച്ചു. ആഗോള വിദഗ്ധരുടെയും പ്ലാറ്റ്‌ഫോമുകളുടെയും സഹായത്തോടെ പദ്ധതി ചർച്ച ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപറേഷൻസ് ആൻഡ് കൺട്രോൾ സെന്‍റർ കഴിഞ്ഞയാഴ്ച തുറന്നിരുന്നു. അപ്പോളോ ഗോ പാർക്ക് എന്ന പേരിൽ ദുബായ് സയൻസ് പാർക്കിലാണ് കൺട്രോൾ സെന്‍റർ പ്രവർത്തനമാരംഭിച്ചത്.