അബുദാബി യാസ് ഐലൻഡിൽ ഡ്രൈവർലെസ് ടാക്സി.

 
Tech

അബുദാബിയിൽ ഡ്രൈവറില്ലാ ടാക്സി സർവീസിനു തുടക്കം

അബുദാബി യാസ്​ ഐലന്‍ഡിൽ പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ടാക്സി സർവീസ്

UAE Correspondent

അബുദാബി: പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികൾ അബുദാബിയിൽ സർവീസ് ആരംഭിച്ചു. രണ്ടാഴ്ച നീണ്ട സ്വകാര്യ പരിശീലന ഓട്ടത്തിന്​ ശേഷമാണ്​ അബുദാബി യാസ്​ ഐലന്‍ഡിൽ പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ടാക്സി സർവീസ്​ തുടങ്ങിയത്​. മിഡിലീസ്റ്റിൽ ഇത്തരത്തിലുള്ള ടാക്സി​ സർവിസ്​ ആദ്യമായിട്ടാണ്​​.

ആവശ്യക്കാർക്ക് ഊബർ വഴി ഇത്തരം ടാക്സികൾ ബുക്ക് ചെയ്യാം. അബൂദബിയിൽ ഉബർ ടാക്സി ബുക്ക് ചെയ്യുന്നവർക്ക് വാഹനം തെരഞ്ഞെടുക്കുമ്പോൾ ഇങ്ങനെ ഒരു ഓപ്ഷൻ ലഭിക്കും.

നേരത്തേ നിശ്ചയിച്ച് നൽകിയ റോഡിലെ ഏത് സാഹചര്യവും നേരിടാൻ കഴിയുന്ന നാലാം ലെവൽ ഓട്ടോണോമസ് ശേഷിയുള്ള വാഹനങ്ങളാണ് നിരത്തിലിറക്കിയിരിക്കുന്നത്. രണ്ടാഴ്ച ഇതിന്‍റെ സ്വകാര്യ പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു.

സുരക്ഷ കണക്കിലെടുത്ത് വേണമെങ്കിൽ ഡ്രൈവർക്ക് നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ഓടിക്കുന്നത്. അബുദാബിയുടെ കൂടുതൽ മേഖലയിലേക്ക് ഇനി പൂർണമായും ഡ്രൈവറില്ലാത്ത ഡ്രൈവർ രഹിത വാഹനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ.

വനം വകുപ്പിൽ അഴിമതിക്കാർക്ക് അനുകൂലമായി സ്ഥലംമാറ്റം

കോലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യ തോറ്റു, പരമ്പര നഷ്ടം

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

പി.ബി. ബിച്ചു കലോത്സവ പുരസ്കാരം ഏറ്റുവാങ്ങി