Tech

വിൻഡോസ് പ്രവർത്തനരഹിതം; 196 ഫ്ലൈറ്റുകൾ റദ്ദാക്കി ഇൻഡിഗോ

വീണ്ടും ഫ്ലൈറ്റ് ബുക് ചെയ്യുന്നതിനോ പണം തിരിച്ചു നൽകുന്നതിനോ ഉള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ലെന്നും ഇൻ‌ഡിഗോ വ്യക്തമാക്കി.

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസ് പ്രവർത്തനരഹിതമായതോടെ രാജ്യവ്യാപകമായി 196 വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ. വീണ്ടും ഫ്ലൈറ്റ് ബുക് ചെയ്യുന്നതിനോ പണം തിരിച്ചു നൽകുന്നതിനോ ഉള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ലെന്നും ഇൻ‌ഡിഗോ വ്യക്തമാക്കി. പ്രശ്നം തങ്ങൾക്ക് പരിഹരിക്കാൻ ആകുന്നതിനും അപ്പുറത്താണെന്നും ഇൻഡിഗോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചെക് ഇൻ, ബാഗേജ് കൗണ്ടറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഡിസ്പ്ലേ ബോർഡുകൾ പോലും പ്രവർത്തനരഹിതമാണ്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം