Tech

സീറൊ 30 5ജി ഫോണുമായി ഇന്‍ഫിനിക്സ്

രാജ്യത്തെ ആദ്യ 50എംപി ഫ്രണ്ട് ക്യാമറയാണ് ഇന്‍ഫിനിക്സ് സീറോ30 5ജിയിലുള്ളത്.

കൊച്ചി: വ്ലോഗര്‍മാരെയും വിഡിയൊ നിര്‍മാതാക്കളെയും മുന്നില്‍ക്കണ്ട് ക്യാമറയില്‍ മകിച്ച സാങ്കേതികതകള്‍ സാധ്യമാക്കുന്ന സീറൊ 30 5ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ഇന്‍ഫിനിക്സ്. ഒഐഎസ് ഉള്ള 108 എംപി ട്രിപ്പിള്‍ ക്യാമറയാണ് ഫോണിലുള്ളത്. ഐ ട്രാക്കിങ് ഓട്ടൊ ഫോക്കസ് സാങ്കേതികതയുണ്ട്. ഇതിനു പുറമെ, രാജ്യത്തെ ആദ്യ 50എംപി ഫ്രണ്ട് ക്യാമറയാണ് ഇന്‍ഫിനിക്സ് സീറോ30 5ജിയിലുള്ളത്.

മീഡിയാടെക് ഡൈമെന്‍സിറ്റി 8020 6എന്‍എം പ്രൊസസറുള്ള ഫോണ്‍ 4കെയിലാണ് 50എംപി ഫ്രണ്ട് ക്യാമറ അവതരിപ്പിക്കുന്നത്. 6.78 ഇഞ്ച് എഫ്എച്ച്ഡി+10-ബിറ്റ് 3ഡി കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഈടുനില്‍ക്കുന്ന കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചിരിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 68 വാട്സ് പിഡി 3.0 സൂപ്പര്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നു. 256ജിബി-12ജിബി, 256 ജിബി-8ജിബി ഇനങ്ങളില്‍ ലഭ്യമാണ്. വില യഥാക്രമം 22999, 21999. റോം ഗ്രീന്‍, ഗോള്‍ഡന്‍ ഹവര്‍ നിറങ്ങളില്‍ ലഭ്യമാണ്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ