.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള വിപണിയില്‍ മാന്ദ്യം രൂക്ഷമാകുന്നതിനിടയിലും മികച്ച വളര്‍ച്ച നേടാന്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ പുതുതന്ത്രങ്ങള്‍ തേടുന്നു. അമെരിക്കന്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാല്‍ രാജ്യാന്തര വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നേടാനാകുമെന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 35,000 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ഇന്ത്യന്‍ ഐടി മേഖല ലക്ഷ്യമിടുന്നത്. ആഗോള വിപണിയില്‍ കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്തിയും നവീന ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചും പരമാവധി വരുമാനം കണ്ടെത്താനാണ് കമ്പനികള്‍ ശ്രദ്ധ പതിപ്പിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെയും തുടര്‍ച്ചയായ ലോക്ഡൗണുകളുടെയും പശ്ചാത്തലത്തില്‍ ഡിജിറ്റലൈസേഷനും ഓണ്‍ലൈന്‍ ബിസിനസുകളും മികച്ച വളര്‍ച്ച നേടുന്നതിനാല്‍ അടുത്ത വര്‍ഷങ്ങളില്‍ 20 ശതമാനത്തിലധികം വളര്‍ച്ച ഐടി മേഖലയില്‍ നേടാനാകുമെന്നാണ് നാസ്കോമിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഐടി മേഖല 19,000 കോടി ഡോളറിലധികം കയറ്റുമതി വരുമാനം നേടിയിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് 20000 കോടി ഡോളറിലധികമാണ് നിക്ഷേപമായെത്തിയത്. രാജ്യത്തെ ഐടി മേഖലയിലെ മികച്ച വളര്‍ച്ചാ സാധ്യതയാണ് കൂടുതല്‍ നിക്ഷേപം ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കാന്‍ സഹായിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് കാലത്തിന് മുന്‍പ് ഇന്ത്യന്‍ ഐടി രംഗം ആറു മുതല്‍ ഏഴ് ശതമാനം വരെ വളര്‍ച്ചയാണ് നേടിയിരുന്നത്. ലോകം കൂടുതല്‍ ഡിജിറ്റലായതോടെ വളര്‍ച്ചാ നിരക്ക് 15 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച 50 ഐടി കമ്പനികളില്‍ അഞ്ചെണ്ണം ഇന്ത്യയില്‍ നിന്നാണ്.
ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ ഐടി ബ്രാന്‍ഡായി ഇന്ത്യയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മാറി. ലോകത്തിലെ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന ബ്രാന്‍ഡ് ഇന്ത്യയിലെ ഇന്‍ഫോസിസ് ടെക്നോളജീസാണ്. വിപ്രോ, അക്സഞ്ചര്, എല്‍ ആന്‍ഡ് ടി ഇന്‍ഫോ, എച്ച്സിഎല്‍ എന്നീ ഇന്ത്യന്‍ ഐടി ബ്രാന്‍ഡുകളും ലോക വിപണിയില്‍ മികച്ച വളര്‍ച്ചയാണ് നേടുന്നത്.
ബ്രാന്‍ഡ് മൂല്യത്തിലും ബിസിനസ് വളര്‍ച്ചയിലും അമെരിക്കന്‍ കമ്പനികളെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ സ്വപ്ന സമാനമായ മുന്നേറ്റം കാഴ്ചവെയ്ക്കുന്നത്. ഇതിനാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഐടി രംഗത്തേക്ക് റെക്കോഡ് നിക്ഷേപം ഒഴുകിയെത്തുമെന്ന് കൊച്ചിയിലെ പ്രമുഖ ഐടി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ദീപു സക്കറിയ പറയുന്നു.