Tech

വൺവെബ് ഇന്ത്യ 2 വിക്ഷേപണം നാളെ

മുപ്പത്തിയാറ് ഉപഗ്രഹങ്ങളാണു വെൺവെബ് 2 ദൗത്യത്തിലൂടെ ഭ്രമണപഥത്തിൽ എത്തിക്കുക

MV Desk

ചെന്നൈ : വൺവെബ് ഇന്ത്യ 2 ( oneweb 2 ) വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ (ISRO) നിന്നും നാളെ നടക്കും. മുപ്പത്തിയാറ് ഉപഗ്രഹങ്ങളാണു വെൺവെബ് 2 ദൗത്യത്തിലൂടെ ഭ്രമണപഥത്തിൽ എത്തിക്കുക. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം) റോക്കറ്റാണു വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.

ഞായറാഴ്ച രാവിലെ 9നാണു വിക്ഷേപണം. കൗണ്ട് ഡൗൺ (count down) ഇന്ന് ആരംഭിക്കും. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ 72 ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനുള്ള കരാർപ്രകാരമാണ് ഐഎസ്ആർഒയുടെ വൺവെബ് ഇന്ത്യ 2 ദൗത്യം. ആദ്യദൗത്യത്തിൽ കഴിഞ്ഞ ഒക്ടോബറിൽ 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ കമേഴ്സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് ദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത്.

ആറായിരത്തിനടുത്ത് കിലോഗ്രാം ഭാരമുള്ള 36 ഉപഗ്രഹങ്ങളെയാണു ഞായറാഴ്ച ഭ്രമണപഥത്തിലെത്തിക്കാൻ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ വിപുലീകരിക്കുന്നതിനാണ് ഈ വെൺവെബ് ഉപഗ്രഹങ്ങൾ പ്രയോജനപ്പെടുത്തുക.

എംടിക്ക് പദ്മവിഭൂഷൻ; കേരളത്തിൽ നിന്ന് 4 പേർക്ക് പദ്മ പുരസ്കാരങ്ങൾ

പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്‌ ടുള്ളി അന്തരിച്ചു

ശശി തരൂർ എൽഡിഎഫിലേക്ക്? നിർണായക ചർച്ച ദുബായിൽ

തരൂരുമായി ചർച്ചയ്ക്ക് തയാർ, മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിലേക്ക് വരാമെന്ന് ടി.പി. രാമകൃഷ്ണൻ

പരിസ്ഥിതി പ്രവർത്തക ദേവകി അമ്മയ്ക്ക് പദ്മശ്രീ പുരസ്കാരം