Tech

ആകര്‍ഷകമായ വിലയില്‍ ടെക്നോ പോപ് 7 പ്രോ; സവിശേഷതകൾ അറിയാം

കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ  ടെക്നോ മൊബൈല്‍, ഏറ്റവും പുതിയ മോഡലായ ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും മികച്ച സ്പെസിഫിക്കേഷനുകള്‍, ഹൈടെക് ക്യാമറ,  ബാറ്ററി ബാക്കപ്പ്, ഫാസ്റ്റ് ചാര്‍ജിങ്, വലിയ ഡിസ്പ്ലേയോടു കൂടിയ ട്രെന്‍ഡി ഡിസൈന്‍ തുടങ്ങിയവയാണ് ടെക്നോ പോപ് 7 പ്രോയുടെ പ്രധാന സവിശേഷതകൾ 

10 വാട്ട് ടൈപ്പ് സി-ചാര്‍ജറുമായാണ് ടെക്നോ പോപ് സീരീസിലെ ഈ ഏറ്റവും പുതിയ മോഡല്‍ വരുന്നത്. 5000 എംഎഎച്ച് ബാറ്ററി  29 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയവും, 156 മണിക്കൂര്‍ വരെ മ്യൂസിക്ക് പ്ലേബാക്ക് സമയവും നല്‍കുന്നു. മികച്ച ഫോട്ടോഗ്രാഫി അനുഭവത്തിനായി നൂതനമായ 12 എംപി എഐ പ്രവര്‍ത്തനക്ഷമമാക്കിയ ഡ്യുവല്‍  റിയര്‍ ക്യാമറയാണ് ഫോണിന്. 5എംപി എഐ സെല്‍ഫി ക്യാമറയുമുണ്ട്.

മെമ്മറിഫ്യൂഷന്‍ വഴി അധിക റാം, സുഗമമായ മള്‍ട്ടിടാസ്കിങ്, തടസരഹിത പ്രവര്‍ത്തനം, മികച്ച സ്റ്റോറേജ് എന്നിവയ്ക്കായി 64 ജിബി റോം, 6.56 എച്ച്ഡി ഡിസ്പ്ലേ എന്നിവയും സവിശേഷതകളാണ്. എന്‍ഡ്ലെസ്സ് ബ്ലാക്ക്, യുയുനി ബ്ലൂ എന്നീ നിറഭേദങ്ങളില്‍ 2023 ഫെബ്രുവരി 22 മുതല്‍  ആമസോണില്‍ ടെക്നോ പോപ് 7 പ്രോ വില്‍പ്പന ആരംഭിക്കും.4ജിബി+64 ജിബി വേരിയന്‍റിന് 6799 രൂപയും 6ജിബി+64 ജിബി വേരിയന്‍റിന് 7299 രൂപയുമാണ് വില.

അധിക റാം, ബാറ്ററി, വേഗത്തിലുള്ള ചാര്‍ജിങ് ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ടെക്നോ പോപ് 7 പ്രോയിലൂടെ കഴിയുമെന്ന് ടെക്നോ മൊബൈല്‍ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്