Tech

ട്വിറ്റർ നിശ്ചലം; പരാതികളുമായി ഉപഭോക്താക്കൾ

ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല, ഫീഡ് കാണിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

MV Desk

സാമൂഹ്യ മാധ്യമമാ‍യ ട്വിറ്റർ (twitter) പ്രവർത്തനരഹിതമായി. ഇന്ത്യ, അമെരിക്ക, ബ്രിട്ടൺ, ജപ്പാൻ എന്നിവിടങ്ങലിലൊന്നും ട്വിറ്റർ (twitter) ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. എന്നാൽ പ്രശ്നത്തെക്കുറിച്ച് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല, ഫീഡ് കാണിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇലോൺ മസ്ക് (elon musk) ഏറ്റെടുത്തതിനു പിന്നാലെ നിരവധി തവണ ട്വിറ്റർ പ്രവർത്തനരഹിതമായിരുന്നു.

200 ഓളം പേരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് ട്വിറ്ററിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർധിച്ചത്. എന്നാൽ ട്വിറ്ററിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നുണ്ടെന്ന് മസ്ക് നേരത്തെ പ്രതികരിച്ചിരുന്നു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി