സർക്കാർ മേഖലകളുടെയും സേവന പ്രവർത്തനങ്ങളുടെയും 50 ശതമാനവും AI ഏറ്റെടുക്കും.

 

Freepik.com - Representative graphics

Tech

യുഎഇ സർക്കാർ സേവനം രണ്ട് വർഷത്തിനുള്ളിൽ എഐ അധിഷ്ഠിതമാകും

സർക്കാർ സേവനങ്ങളുടെ പകുതി രണ്ട് വർഷത്തിനകം എഐ അധിഷ്ഠിത സ്വയം നിയന്ത്രിത സംവിധാനങ്ങളിലേക്ക്

UAE Correspondent

അബുദാബി: അടുത്ത രണ്ട്​ വർഷത്തിനുള്ളിൽ യുഎഇയിലെ സർക്കാർ മേഖലകളുടെയും സേവന പ്രവർത്തനങ്ങളുടെയും 50 ശതമാനവും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പിന്തുണയോടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളിലേക്കു​ മാറും. പ്രസിഡന്‍റ്​ ഷെയ്ഖ് ​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിർദേശപ്രകാരമാണ് അതിനൂതന​ പദ്ധതി നടപ്പാക്കുന്നതെന്ന്​ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്​തൂം പ്രഖ്യാപിച്ചു.

ആഗോള തലത്തിൽ ആദ്യമായി സർക്കാർ സംവിധാനങ്ങളിൽ ഏജന്‍റിക്​ എഐ നടപ്പാക്കുന്ന രാജ്യമായി യുഎഇയെ മാറ്റുകയാണ്​ ലക്ഷ്യമെന്ന്​ ഷെയ്ഖ്​ മുഹമ്മദ്​ എക്സ്​ പ്ലാറ്റ് ഫോമിൽ വ്യക്​തമാക്കി. സർക്കാറിന്‍റെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ജോലികൾ സ്വതന്ത്രമായി നിർവഹിക്കാനും വിവിധ നടപടികൾ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കലിനെ പിന്തുണക്കാനും കഴിയുന്ന നൂതനമായ സാ​ങ്കേതിക മാതൃകയാണ്​​ ഏജന്‍റിക്​ എഐ.

വെറും എഐ ടൂൾ എന്നതിലുപരി സർക്കാറിന്‍റെ എക്സിക്യുട്ടീവ്​ പങ്കാളിയെന്ന നിലയിലാണ്​ പുതിയ സാ​ങ്കേതിക വിദ്യ പ്രവർത്തിക്കുക. ഇത്​ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുകയും തത്സമയ വിലയിരുത്തലുകളും പരിഹാര മാർഗങ്ങൾ സാധ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ വൈദഗ്​ധ്യം വികസിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക്​ പ്രത്യേക പരിശീലനം നൽകും. യുഎഇ വൈസ്​ പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നിർവഹണത്തിനും തുടർനപടികൾക്കും മേൽനോട്ടം നൽകാൻ കാബിനറ്റ്​ അഫേഴ്​സ്​ മന്ത്രി മുഹമ്മദ്​ അൽ ഗർഗാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടാക്സ്​ ഫോഴ്​സ്​ രൂപീകരിക്കും.

യു ടേൺ അടിച്ച് ബി. ഉണ്ണികൃഷ്ണൻ; ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും

"പഠിച്ച് പരീക്ഷയ്ക്ക് പോയ മകൾ ആത്മഹത്യ ചെയ്യില്ല, സംശയം ആൺസുഹൃത്തിനെ": വിദ്യാർഥിനി പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അമ്മ

'കേരളയാത്ര'; വികസനം ചർച്ച ചെയ്യാൻ പോഡ്കാസ്റ്റുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരത്ത് യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്നു

സൈബർ ആക്രമണം നേരിടുന്നു; നിർമാതാവ് മുരളി കുന്നുംപുറത്തിനെതിരേ പരാതി നൽകി അഭിലാഷ് പിള്ള