3 dead after a stopped bus rammed into the platform andhra pradesh 
Trending

നിർത്തിയിട്ടിരുന്ന ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി 3 പേർ മരിച്ചു | Video

അപകട സമയത്ത് ബസില്‍ 24 യാത്രക്കാര്‍ ഉണ്ടായിരുന്നു.

MV Desk

നിർത്തിയിട്ടിരുന്ന ബസ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി 3 മരണം. ആന്ധ്രാപ്രദേശിലെ വിജയവാഡ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച നടന്ന സംഭവത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകട സമയത്ത് ബസില്‍ 24 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. എന്നാൽ പ്ലാറ്റ്‌ഫോമില്‍ ബസ് കാത്തുനിന്നവരാണ് അപകടത്തില്‍പ്പെട്ടത്.

ബസിന് തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. 60 വയസ് പ്രായം വരുന്നയാളായിരുന്നു ഡ്രൈവര്‍. ഡ്രൈവറുടെ പിഴവ് കൊണ്ടാണോ സാങ്കേതിക തകരാര്‍ മൂലമാണോ അപകടം എന്നതടക്കം അന്വേഷിക്കുമെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി