30 ലക്ഷം ശമ്പളം, സേവിങ്സ് വട്ടപൂജ‍്യം; 30 കാരനായ ടെക്കിയുടെ പോസ്റ്റ് ചർച്ചയാകുന്നു

 

representative image- Ai

Trending

30 ലക്ഷം ശമ്പളം, സേവിങ്സ് വട്ടപൂജ‍്യം; 30 കാരനായ ടെക്കിയുടെ പോസ്റ്റ് ചർച്ചയാകുന്നു

30 കാരനായ ടെക്കിയുടെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ ചർച്ചയാകുന്നത്

Aswin AM

വർഷം 30 ലക്ഷം ശമ്പളമുള്ള ജോലിയുണ്ടായിട്ടും സേവിങ്സ് ഇല്ലെങ്കിൽ എന്തു ചെയ്യും? ഇത്തരത്തിൽ ഒരവസ്ഥയിലൂടെ കടന്നു പോകുന്ന 30 കാരനായ ടെക്കിയുടെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 30 വയസ് പിന്നിട്ടിട്ടും തനിക്ക് ഒരു രൂപ പോലും സേവിങ്സ് നേടാൻ സാധിച്ചില്ലെന്നും പണം സമ്പാദിക്കാൻ തുടങ്ങുന്നതിനെ പറ്റി ഉപദേശം വേണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു ടെക്കിയുടെ പോസ്റ്റ്.

ടെക്കിയുടെ പോസ്റ്റ് ഇങ്ങനെ

എനിക്ക് 30 വയസുണ്ട്. പ്രതിവർ‌ഷം 30 ലക്ഷം രൂപയാണ് ശമ്പളം. ഇതുവരെ പൂജ‍്യം രൂപയാണ് സേവിങ്സായി എന്‍റെ പേരിലുള്ളത്. എന്‍റെ കുടുംബത്തിൽ ആകെ വരുമാനം ഉള്ളത് എനിക്ക് മാത്രമാണ്. കുറച്ചു വർഷം മുൻപ് പുതുക്കി പണിത കുടുംബ വീടിനായി 14 ലക്ഷം രൂപ ചെലവായി. വായ്പയില്ലാതെ ഞാൻ അത് അടച്ചു തീർത്തു. അതെല്ലാം എന്‍റെ സേവിങ്സിൽ നിന്നായിരുന്നു. എനിക്ക് എങ്ങനെ പണം സമ്പാദിക്കാൻ തുടങ്ങാം എന്നതിനെ പറ്റി ഉപദേശം വേണം. ഇതിനായി എനിക്ക് ജോലിയെ ആശ്രയിക്കാൻ പറ്റില്ല. എവിടെ നിന്നും തുടങ്ങണമെന്ന് എനിക്ക് അറിയില്ല. എന്‍റെ പേരിൽ യാതൊരുവിധ ഇൻഷുറൻസുമില്ല. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

സോഷ‍്യൽ മീഡിയയിലെ പ്രതികരണങ്ങൾ

നിങ്ങൾ നന്നായി ചെയ്യുന്നുണ്ട്. ചില ഉപദേശം തരാം. ഒരു റെഡ്ഡിറ്റ് യൂസർ കമന്‍റ് ചെയ്തു. അടുത്ത വർഷത്തേക്ക് വീട്ടിലേക്ക് കൊണ്ടുപോകുന്ന ശമ്പളത്തിന്‍റെ 50 ശതമാനം ലാഭിക്കുക. എത്രയും പെട്ടെന്ന് ഇൻഷുറൻസ് എടുക്കുക, നിങ്ങളുടെ കരിയറിൽ പുരോഗതിയുണ്ടാക്കാൻ സഹായിക്കുന്ന കാര‍്യങ്ങൾ ആസൂത്രണം ചെയ്യുക. വരുമാനത്തിന്‍റെ 50 ശതമാനം ഉപയോഗിച്ച് മിതമായി ജീവിക്കുക. പണം സമ്പാദിക്കുക എന്നതായിരിക്കണം നിങ്ങൾ പ്രധാനമായും മുൻഗണന നൽകേണ്ടത്. ഇത്തരത്തിലാണ് ടെക്കിയുടെ പോസ്റ്റിനു താഴെ നിരവധി പേർ കമന്‍റ് ചെയ്തിരിക്കുന്നത്.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി

ഝാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിൽ

ഓണം; കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി

കുടുംബാരോഗ്യം മെച്ചപ്പെടുത്തൽ; യുഎഇ കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും കരാറിൽ ഒപ്പുവച്ചു