.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇന്‍സ്റ്റഗ്രാമിൽ 5 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഒരു സൂപ്പർ താരം, കുസൃതിക്കാരനായ ഒരു കുട്ടി അണ്ണാൻ- പീനട്ട്. പീനട്ടിന്‍റെ പുതിയ പുതിയ വീഡിയോകൾക്കായി കാഴ്ചക്കാർ കാത്തിരിക്കുമായിരുന്നു. എന്നാൽ ആരാധകരെ വേധനിപ്പിച്ചുകൊണ്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
പീനട്ടിനെ ദയാവധം ചെയ്തെന്ന വാർത്തകളാണ് ന്യൂയോർക്കിൽ നിന്നും എത്തുന്നത്. മാർക്ക് ലോംഗോ എന്ന വ്യക്തിക്ക് ഒരിക്കൽ കളഞ്ഞുകിട്ടിയതാണ് പീനട്ടിനെ... ഒരിക്കല്‍ കാറിടിച്ച് മരണപ്പെട്ട അമ്മയുടെ അടുത്ത് നിന്ന് മാറാതെ നിന്ന അണ്ണാന്‍ കുഞ്ഞിനെ മാര്‍ക്ക് എടുത്തു വളർത്തുകയായിരുന്നു. അവന് വാലിന്‍റെ ഒരു ഭാഗവും നഷ്ടപ്പെട്ടിരുന്നു. ക്ഷീണിതനായ അവന് ഭക്ഷണം നല്‍കി തന്‍റെ അരുമ പുത്രനാക്കി മാർക്ക് മാറ്റി. പീനട്ട് എന്ന് പേരും നൽകി.
പീനട്ടിന്‍റെ കുസൃതികളും ഭക്ഷണം കഴിക്കുന്ന ശൈലിയും കുഞ്ഞുടുപ്പുകള്‍ ധരിച്ചെത്തുന്ന അവന്‍റെ രീതികളുമെല്ലാം ആരാധകരെ പെട്ടെന്ന് ആകര്‍ഷിച്ചു. അവന്‍റേതായി നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ഏഴ് വര്‍ഷമായി പീനട്ട് ലോംഗോയ്‌ക്കെല്ലാമെല്ലാമായിരുന്നു.
ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്ടുമെന്‍റും പരിസ്ഥിതി വകുപ്പും നിയമവിരുദ്ധമായിട്ടാണ് ലോംഗോ പീനട്ടിനെ കൈവച്ചിരിക്കുന്നതെന്ന് കാട്ടി അണ്ണാനെ ഏറ്റെടുക്കാനായി തീരുമാനിക്കുകയായിരുന്നു. ഇതിനായി അവർ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ സംഘാംഗമായ ഒരാളെ അണ്ണാന്‍ കടിച്ചിരുന്നു. അതിനാല്‍ അണ്ണാന് പേവിഷബാധയുണ്ടെന്ന് സംശയിക്കുകയും റാബിസ് പരിശോധനയ്ക്കായി ദയാവധം നടത്തുകയുമായിരുന്നു. പീനട്ടിനൊപ്പം ലോംഗിന്‍റെ മറ്റൊരു അരുമയായ റാക്കൂണിനെയും അധികൃതര്‍ ദയാവധം ചെയ്തു.