ധർമേന്ദ്ര
മുംബൈ: ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ച മുൻപ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 8ന് 90 ആം ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
ബോളിവുഡിലെ ഇതിഹാസ താരമായിട്ടാണ് ധർമേന്ദ്ര അറിയപ്പെട്ടിരുന്നത്.
1960ൽ ഭിൽ ഭി തേരാ, ഹം ഭി തേരാ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര വെളളിത്തിരയിലെത്തിയത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രിം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ഇക്കിസ് എന്ന ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യാനിരിക്കെയാണ് വിയോഗം. നടി ഹേമമാലിനിയാണ് ഭാര്യ. പ്രകാശ് കൗർ ആദ്യഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ,ബോബി ഡിയോൾ, ഇഷ ഡിയോൾ ഉൾപ്പെടെ 6 മക്കളുണ്ട്.