മമ്മൂട്ടി

 

file image

Entertainment

എന്തുകൊണ്ട് മമ്മൂട്ടിയെ പരിഗണിച്ചില്ല! തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിനെതിരേ വിമർശനം

2018 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരമാണ് തമിഴ്നാട് സർക്കാർ ഒന്നിച്ച് പ്രഖ്യാപിച്ചത്

Namitha Mohanan

കഴിഞ്ഞ ദിവസമാണ് 7 വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരമാണ് ഒന്നിച്ച് പ്രഖ്യാപിച്ചത്. ഇതിൽ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ട 7 നടിമാരിൽ 5 പേരും മലയാളികളാണ്. ഇതിന് പുറമേ 3 മലയാളികൾക്ക് കൂടി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

എന്നാൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നു. മമ്മൂക്കയ്ക്ക് എന്താണ് പുരസ്കാരം നൽകാത്തതെന്നാണ് ചോദ്യം. റാമിന്‍റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തെത്തിയ പേരന്‍പ് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച വോഷം ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകൾ‌ കനക്കുന്നത്.

സ്പാസ്റ്റിക് പരാലിസിസ് ബോധിച്ച കൗമാരക്കാരിയുടെ അച്ഛനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ലോക പ്രശസ്തമായ റോട്ടർഡാം ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. ചലച്ചിത്ര മേളകളിലും പിന്നീട് തിയറ്റര്‍ റിലീസിലും ചിത്രവും ഇവര്‍ ഇരുവരുടെയും പ്രകടനവും പ്രേക്ഷകരുടെ വലിയ കൈയടി നേടിയിരുന്നു.

മികച്ച പ്രകടനങ്ങള്‍ക്ക് കൂടാതെ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനും പരിഗണിക്കാമായിരുന്ന ചിത്രത്തിന് ഒരു പുരസ്കാരം പോലും ഇല്ലാത്തതാണ് സിനിമാപ്രേമികളെ നിരാശപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെയും മമ്മൂട്ടിയുടെ പ്രകടനത്തിന്‍റെയും കുറിച്ച് പ്രശംസിക്കുന്നതും വിമർശിക്കുന്നതും മലയാളികളെക്കാൾ തമിഴരാണെന്നത് ശ്രദ്ധേയമാണ്.

സി.ജെ. റോയ് ജീവനൊടുക്കിയത് ഐടി ഉദ‍്യോഗസ്ഥരുടെ മാനസിക പീഡനം മൂലം; ഗുരുതര ആരോപണങ്ങളുമായി കുടുംബം

ആർത്തവ ആരോഗ‍്യം മൗലികാവകാശം, സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണമെന്ന് സുപ്രീം കോടതി

സഞ്ജു ഇടവേള എടുക്കണം, പുറത്തിരുന്ന് കളി നിരീക്ഷിക്കട്ടെയെന്ന് ആർ. അശ്വിൻ

റാപ്പിഡ് റെയിൽ പദ്ധതി തമാശ മാത്രം: കെ.സി. വേണുഗോപാല്‍

ടി20 ലോകകപ്പിനുള്ള യുഎഇ ടീം പ്രഖ‍്യാപിച്ചു; ബൗളിങ് പരിശീലകനായി മുൻ പാക്കിസ്ഥാൻ താരം