പൂനം പാണ്ഡെ. 
Entertainment

പൂനം പാണ്ഡെ അന്തരിച്ചു

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഓൺലൈൻ സെൻസേഷനുകളിൽ ഒരാളായിരുന്നു നടിയും മോഡലുമായ പൂനം പാണ്ഡെ.

കാൺപൂർ: നടിയും മോഡലും സോഷ്യൽ മീഡിയ താരവുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഓൺലൈൻ സെൻസേഷനുകളിൽ ഒരാളായ പൂനം പാണ്ഡെയ്ക്ക് 32 വയസ് മാത്രമായിരുന്നു പ്രായം. സെർവിക്കൽ ക്യാൻസറാണ് മരണകാരണമെന്ന് അവരുടെ പിആർ ടീം അറിയിച്ചു. കാൺപൂരിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

2013ൽ നഷാ എന്ന സിനിമയിലൂടെയാണ് പൂനം ആദ്യമായി സിനിമാ രംഗത്ത് ശ്രദ്ധയാകർഷിക്കുന്നത്. വിദ്യാർഥിയുമായി പ്രണയത്തിലാകുന്ന അധ്യാപികയുടെ വേഷമാണ് അതിൽ അവതരിപ്പിച്ചത്. ബിഗ് ബോസ് മോഡലിലുള്ള 'ലോക്ക് അപ്പ്' എന്ന റിയാലിറ്റി ഷോ ആയിരുന്നു പൂനം പാണ്ഡെയുടെ അവസാന സ്ക്രീൻ അപ്പിയറൻസ്. ഷോയിൽ വിജയിച്ചത് വിവാദ സ്റ്റാൻഡപ്പ് കൊമേഡിയൻ മുനാവർ ഫാറൂഖിയാണെങ്കിലും പൂനത്തിന്‍റെ ആരാധകവൃന്ദം വിപുലമാക്കാൻ ഈ ഷോ വലിയ പങ്ക് വഹിച്ചിരുന്നു.

പരസ്യ ചിത്ര സംവിധായകനും നിർമാതാവുമായ സാം ബോംബെയുമായി 2020ൽ പൂനം വിവാഹിതയായെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഭർത്താവിനെതിരേ പൂനം പരസ്യമായി ഗാർഹിക പീഡന ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസിലും പരാതി നൽകി. ലോക്ക് അപ്പ് റിയാലിറ്റി ഷോയിലും പൂനം മുൻ ഭർത്താവിനെക്കുറിച്ച് പരസ്യ പ്രതികരണങ്ങൾ നടത്തിയിരുന്നു.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍