ആത്മഹത്യ ചെയ്ത സിഐ ബിനു ജോസഫ്

 
Crime

ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ബ്ലാക്ക് മെയിൽ ചെയ്തു; ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി

എസ്എച്ച്ഒ ബിനു തോമസിന്‍റെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലെയാണ് യുവതി നേരിട്ടെത്തി പരാതി നൽകിയത്

Namitha Mohanan

പാലക്കാട്: വടകര ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാതി നൽകി യുവതി. ചെർപ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്‍റെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലെയാണ് യുവതി നേരിട്ടെത്തി പരാതി നൽകിയത്. വീട്ടിലെത്തി ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നും ബ്ലാക്ക് മെയിൽ ചെയ്തെന്നുമാണ് മൊഴി.

ബിനു തോമസിന്‍റെ ആത്മഹത്യക്കുറിപ്പിൽ യുവതിയെക്കുറിച്ച് വന്ന പരാമർശങ്ങൾ വടകര ഡിവൈഎസ്പി ഉമേഷ് തള്ളിയതിനു പിന്നാലെയാണ് യുവതിയുടെ പരാതി എത്തിയത്. 2014 ഏപ്രില്‍ 15നാണ് പീഡനം നടന്നതെന്നും യുവതി മൊഴി നൽകി.

നവംബർ 15 നാണ് ബിനു ചെർപ്പുളശേരി പൊലീസ് സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിൽ ജിവനൊടുക്കിയത്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയാണ് ബിനു. ഡിവൈഎഫ്ഐ ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നും യുവതിയെ പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചെന്നുമാണ് ആരോപണം. അനാശാസ്യക്കേസിൽ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അമ്മയും 2 മക്കളുമുള്ള വീട്ടിൽ രാത്രി സമയത്തെത്തിയായിരുന്നു പീഡനം. കേസ് മാധ്യമങ്ങളിൽ വരാതിരിക്കാനും പുറത്തറിയാതിരിക്കാനും തനിക്ക് വഴങ്ങണമെന്ന് ഉമേഷ് യുവതിയോട് പറയുകയായിരുന്നു. മറ്റ് വഴികളില്ലാതെ യുവതി സമ്മതിക്കുകയായിരുന്നെന്നും ബിനു കത്തിൽ ആരോപിക്കുന്നു.

വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന; വിമാനത്താവളത്തിൽ രാഹുലിനായി ലുക്ക്ഔട്ട് നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത

അസം മുഖ്യമന്ത്രിയുടെ എഐ വിഡിയോ പ്രചരിപ്പിച്ചു; 3 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

രാജ്യം സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിൽ: പ്രധാനമന്ത്രി

വന്ദേ മാതരം വിലക്കിയത് യുപിഎ; ചർച്ചയ്ക്ക് സർക്കാർ