'ട്വിഷ ശർമയും ഭർത്താവ് സമർഥ് സിങ്ങും

 
Crime

ട്വിഷ ശർമയുടെ മരണം; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച ശേഷമാണ് സമർഥ് കോടതിയിൽ കീഴടങ്ങിയത്

നീതു ചന്ദ്രൻ

ഭോപ്പാൽ: മധ്യപ്രദേശിലെ നോയ്ഡയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ട്വിഷ ശർമയുടെ ഭർത്താവ് സമർഥ് സിങ് പൊലീസിനു മുന്നിൽ കീഴടങ്ങി. ട്വിഷയുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നാണെന്ന പരാതിയിൽ സമർഥിനും കുടുംബാംഗങ്ങൾക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജബൽപുർ കോടതിയിൽ എത്തിയാണ് അഭിഭാഷകൻ കൂടിയായ പ്രതി കീഴടങ്ങിയത്.

മധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച ശേഷമാണ് സമർഥ് കോടതിയിൽ കീഴടങ്ങിയത്. ഭോപ്പാൽ കോടതിയിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടതിനു പിന്നാലെ സമർഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാസ്കും തൊപ്പിയും സൺഗ്ലാസും ധരിച്ച് മുഖം അപ്പാടെ മറച്ചു കൊണ്ടാണ് സമർഥ് കോടതിയിലെത്തിയത്. ട്വിഷ മരണപ്പെട്ട് പത്ത് ദിവസങ്ങൾക്കു ശേഷമാണ് സമർഥ് കീഴടങ്ങാൻ തീരുമാനിച്ചത്.

വരും ദിവസങ്ങളിൽ മഴ കുറയും

ദക്ഷിണേന്ത്യ മുഴുവൻ 'തൂഫാൻ' വീശിയടിക്കും

ഇന്ത്യയുടെ ദയനീയ പ്രകടനം ബിസിസിഐ അവലോകനം ചെയ്യും

ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ചെന്നൈയിൽ

ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദന മരം മുറിച്ചു; മൈലാഞ്ചിയെന്നു കരുതിയെന്ന് വിശദീകരണം