പി.സി. ജോർജ് 

 

file image

Kerala

ലൗ ജിഹാദ് പരാമർശം: പി.സി. ജോർജിനെതിരേ വീണ്ടും കേസ്

ഇതുവരെ പിസി ക്കെതിരെ മൂന്ന് പരാതികളാണ് ലഭിച്ചിരിക്കുന്നത്.

Megha Ramesh Chandran

കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി. ജോർജിനെതിരെ പൊലീസ് ചൊവ്വാഴ്ച കേസെടുക്കും. കഴിഞ്ഞ ദിവസം പാലായിൽ നടത്തിയ ലഹരി വിരുദ്ധ സമ്മേളനത്തിൽ പി.സി. ജോർജ് ലൗ ജിഹാദ് സംബന്ധിച്ച് വിവാദ പരാമർശം നടത്തിയിരുന്നു. ഇതിനെതിരേയാണ് കേസെടുക്കുന്നത്.

വിവാദ പരാമർശത്തിൽ പിസിക്കെതിരേ മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മുസ്ലിം യൂത്ത് ലീഗാണ് ജോർജിനെതിരേ പാലായിൽ പരാതി നൽകിയത്. തൊടുപുഴയിൽ നിന്നും പാലായിൽ നിന്നും ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്.

ജനുവരി ആറിന് ചാനൽ ചർച്ചയിൽ പിസി നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു. പിന്നീട് റിമാൻഡിൽ ആവുകയും കർശന നിർദേശത്തോടെ ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.

എന്നാൽ ഈ നിർദേശം നിലനിൽക്കെയാണ് വിവാദം പ്രസംഗവുമായി വീണ്ടും പിസി എത്തിയത്. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിലാൽ സമദാണ് ഇപ്പോൾ പിസിക്കെതിരെ കേസ് കൊടുത്തത്.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ