ഇ.എൻ. സുരേഷ് ബാബു

 
Kerala

''വ‍്യാജൻ എന്ന പേര് മാറി കോഴിയായി, കേരളത്തിന് അപമാനം'': ഇ.എൻ. സുരേഷ് ബാബു

റീൽസിലൂടെ വളർന്ന നേതാവാണിയാളെന്നും ഇവർ നാടിന്‍റെ നേതൃത്വമായാൽ എന്തായിരിക്കും സ്ഥിതിയെന്നും സുരേഷ് ബാബു ചോദിച്ചു

പാലക്കാട്: യുവരാഷ്ട്രീയ നേതാവിനെതിരേ നടി റിനി ആൻ ജോർജ് ഉയർത്തിയ ആരോപണത്തിൽ നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാവണമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. റീൽസിലൂടെ വളർന്ന നേതാവാണിയാളെന്നും ഇവർ നാടിന്‍റെ നേതൃത്വമായാൽ എന്തായിരിക്കും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.

വ‍്യാജനെന്ന പേര് മാറി യുവനേതാവിന് കോഴിയെന്ന പേരായെന്നും കേരളത്തിനു തന്നെ അപമാനമാണ് ഈ ജനപ്രതിനിധിയെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു. സംഘടനാ ഭാരവാഹിത്വത്തിൽ നിന്നു മാറ്റി നിർത്താൻ കോൺഗ്രസ് നേതൃത്വം തയാറാവണമെന്നും, ഇത്തരക്കാരെ ചാനലുകൾ ചർച്ചയ്ക്ക് വിളിക്കുമ്പോൾ വനിതാ ആങ്കർമാരെ ഇരുത്തരുതെന്നും സുരേഷ് ബാബു പറഞ്ഞു.

സംസ്ഥാനത്തെ യുവ രാഷ്ട്രീയ നേതാവിൽ നിന്നു ദുരനുഭവമുണ്ടായെന്നായിരുന്നു നടി റിനി ആൻ ജോർജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മൂന്നര വർഷങ്ങൾക്കു മുൻപായിരുന്നു ദുരനുഭവമുണ്ടായതെന്നും പല തവണ വിലക്കിയിട്ടും അതു തുടർന്നുവെന്നായിരുന്നു നടിയുടെ ആരോപണം.

"സിംഹമാണ്, സഖ്യമില്ല"; തെരഞ്ഞെടുപ്പിൽ ടിവിഎം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ മുതൽ

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

ഉത്തരാഖണ്ഡിൽ‌ കനത്ത മഴ, മണ്ണിടിച്ചിൽ; ദേശീയ പാതകൾ ഉൾപ്പെടെ 155 റോഡുകൾ അടച്ചു