പൊലീസുകാരുടെ സാമൂഹ‍്യ മാധ‍്യമ വിവരങ്ങൾ നൽകണം; നിർദേശവുമായി ജില്ലാ പൊലീസ് മേധാവി

 

representative image- unsplash.com

Kerala

പൊലീസുകാരുടെ സാമൂഹ‍്യ മാധ‍്യമ വിവരങ്ങൾ നൽകണം; നിർദേശവുമായി ജില്ലാ പൊലീസ് മേധാവി

വെള്ളിയാഴ്ച്ക്കകം ഗൂഗിൾ ലിങ്കിൽ വിശദാംശങ്ങൾ ചേർക്കുകയും ഡിക്ലറേഷൻ നൽകണമെന്നും നിർദേശത്തിൽ പറയുന്നു

Aswin AM

കണ്ണൂർ: സാമൂഹ‍്യ മാധ‍്യമ വിവരങ്ങൾ നൽകണമെന്ന് പൊലീസ് ഉദ‍്യോഗസ്ഥർക്ക് കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. സിവിൽ പൊലീസ് ഉദ‍്യോഗസ്ഥർ മുതൽ എസ്എച്ച്ഒമാർ വരെയുള്ളവരുടെ വിവരങ്ങൾ നൽകണമെന്നാണ് നിർദേശം. വെള്ളിയാഴ്ച്ചക്കകം ഗൂഗിൾ ലിങ്കിൽ വിശദാംശങ്ങൾ ചേർക്കുകയും ഡിക്ലറേഷൻ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

അതാത് എസ്എച്ച്ഒമാർക്കാണ് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ, പൊലീസുകാരുടെ വാട്സാപ്പ് നമ്പർ, ഏതെങ്കിലും വാട്സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനാണെങ്കിൽ ആ വിവരവും ചേർത്ത് ഗൂഗിൾ ഷീറ്റിൽ നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, ഇത് പൊലീസുകാരുടെ സ്വകാര‍്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

പഠിക്കാൻ യുകെയിൽ പോകണ്ട, യുകെ യൂണിവേഴ്സിറ്റികൾ ഇങ്ങോട്ടു വരും

എഐഡിഎംകെ - ബിജെപി സഖ്യത്തിനൊപ്പമില്ല; നയം വ്യക്തമാക്കി ടിവികെ

നിയമസഭയിലെ പ്രതിഷേധം; 3 എംഎൽഎമാർക്ക് സസ്പെൻഷൻ

മുന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അന്തരിച്ചു

91 പന്തിൽ സെഞ്ചുറി; വിമർശകരുടെ വായടപ്പിച്ച് മാർനസ് ലബുഷെയ്ൻ